Kerala

തൃശൂര്‍ വിജിലന്‍സ് കോടതി ജഡ്ജിക്കെതിരെ ടി സിദ്ധിഖ്

കോഴിക്കോട്: തൃശൂര്‍ വിജിലന്‍സ് കോടതി ജഡ്ജിക്കെതിരെ ഗുരുതര ആരോപണവുമായി കെ.പി.സി.സി അംഗം ടി.സിദ്ധിഖ് രംഗത്ത്. സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും ആര്യാടന്‍ മുഹമ്മദിനുമെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ട ജഡ്ജിയ്‌ക്കെതിരെയാണ് ആരോപണം. സൂര്യനെല്ലി കേസില്‍ പ്രതിയായ ധര്‍മ്മരാജിന്റെ സഹോദരനും് ഒരു കമ്മ്യുണിസ്റ്റ് കുടുംബത്തിലെ അംഗവുമാണ് ജഡ്ജി വാസനെന്നും സിദ്ദിഖ് പറഞ്ഞു. കെ.ബാബുവിനെതിരെയും കേസെടുക്കാന്‍ ഉത്തരവിട്ടത് ഇദ്ദേഹം തന്നെയാണ്.

സംസ്ഥാനത്ത് രണ്ടു ദിവസമായി നടക്കുന്നത് വലിയ രാഷ്ട്രീയ ഗൂഢാലോചനയാണ്. സര്‍ക്കാരിനെതിരെ സരിത തുടര്‍ച്ചയായി ആരോപണം ഉന്നയിക്കുന്നു. ഇതില്‍ ഉടന്‍തന്നെ കോടതിയില്‍ ഹര്‍ജിയെത്തുന്നു, കോടതി അത് വിശദമായി പരിശോധിക്കാന്‍ പോലും തയ്യാറാകാതെ കേസെടുക്കാന്‍ നിര്‍ദേശിക്കുന്നു, ഇതോടെ ഇടതു യുവജന സംഘടനകള്‍ പ്രക്ഷോഭവുമായി സംഘടിയ്ക്കുന്നു. സിദ്ധിഖ് ആരോപിയ്ക്കുന്നത് ഇതെല്ലാം മുന്‍കൂട്ടി തയ്യാറാക്കിയ നീക്കത്തിന്റെ ഭാഗമാണെന്നാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button