Kerala

ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നു : സരിത.എസ്.നായര്‍

കൊച്ചി : മുഖ്യമന്ത്രിക്കും ആര്യാടന്‍ മുഹമ്മദിനും എതിരേ നല്‍കിയ മൊഴിയില്‍ താന്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിത എസ്. നായര്‍. രാവിലെ സോളാര്‍ കമ്മീഷനു മുന്നില്‍ ഹാജരാകാന്‍ എത്തിയപ്പോഴാണ് സരിത ഇക്കാര്യം പറഞ്ഞത്.

ബാര്‍ ഉടമകളുമായി തനിക്ക് യാതൊരു ബന്ധവും ഇല്ല. സോളാര്‍ കമ്മീഷന് മുന്നിലെ തന്റെ വെളിപ്പെടുത്തല്‍ ഒരു പാര്‍ട്ടിയുടെയും പിന്തുണയോടെയല്ല. ഇന്നലെ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നു. ഇനിയും ഏറെ കണക്കുകള്‍ തനിക്ക് പറയാനുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് നല്‍കിയ ചെക്ക് എങ്ങനെ മടങ്ങിയെന്ന് ബിജു രാധാകൃഷ്ണനും മുഖ്യമന്ത്രിയും വ്യക്തമാക്കണമെന്നും സരിത പറഞ്ഞു.

shortlink

Post Your Comments


Back to top button