തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സരിത. മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം കത്തുമാറ്റിയെഴുതിയതായി സരിത. കത്ത് മാറ്റിയെഴുതാന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി തന്റെ അമ്മയെ നേരിട്ട് വിളിച്ചതായും സരിത. അമ്മയുടെ നിര്‍ബന്ധപ്രകാരം 30 പേജുള്ള കത്ത് 2 പേജാക്കി താന്‍ ചുരുക്കിയെഴുതുകയായിരുന്നുവെന്നും സരിത സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കി. താന്‍ മുഖ്യമന്ത്രിയെ കണ്ടതിന്റെ തെളിവുകള്‍ ഗണേഷ് കുമാര്‍ എംഎല്‍എയുടെ കൈവശമുണ്ടെന്നും സരിത. മുഖ്യമന്ത്രി തന്റെ അമ്മയെ വിളിച്ച് ഉറപ്പു നല്‍കി. 40 മിനുട്ടോളം അമ്മയോടും പ്രദീപിനോടും സംസാരിച്ചതിനു ശേഷമാണ് എറണാകുളം എസിജെഎം കോടതിയില്‍ നാലു പുറം മാത്രമുള്ള കത്ത് നല്‍കിയത്. ഇതില്‍ വസ്തുതകള്‍ ഒഴിവാക്കി. ബെന്നി ബെഹ്‌നാനും തമ്പാനൂര്‍ രവിയും അമ്മയോട് പണം നല്‍കാമെന്ന് ഉറപ്പ് നല്‍കി. എന്നാല്‍ ആരും വാക്ക് പാലിച്ചില്ല. പുതിയ ആരോപണങ്ങള്‍ ഉയരുമ്പോള്‍ എന്തു മറുപടി പറയണമെന്ന് ഇവര്‍ തന്നെ നിര്‍ദ്ദേശിച്ചിരുന്നു. ഇവരെ വിശ്വസിച്ചാണ് സത്യങ്ങള്‍ ഇതുവരെ പുറത്തുപറയാതിരുന്നത്.
താന്‍ വഴങ്ങാതെ വന്നപ്പോള്‍ മുഖ്യമന്ത്രി പറഞ്ഞിട്ടാണ് വന്നതെന്ന് പ്രദീപ് പറഞ്ഞു. പ്രശ്‌നം പരിഹരിക്കാന്‍ പണം നല്‍കാമെന്ന് ബെന്നി ബെഹ്‌നാനും തമ്പാനൂര്‍ രവിയും തന്റെ അമ്മയോട് നേരിട്ട് സംസാരിച്ചിട്ടുണ്ടെന്നും പ്രദീപ് പറഞ്ഞായും സരിത കമ്മീഷനോട് വെളിപ്പെടുത്തി. സരിത സോളാര്‍ കമ്മീഷനു മുന്നില്‍ പൊട്ടിക്കരഞ്ഞു. ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ടിരുന്നു. അപ്പോള്‍ അവിടെ ചാണ്ടി ഉമ്മനും, മറിയാമ്മ ഉമ്മനും ഉണ്ടായിരുന്നു ഇവരെ ഒഴിവാക്കിയ ശേഷം സിഎം മുറിയിലെത്തി സംസാരിച്ചു.
Post Your Comments