Kerala

ഇന്ത്യയില്‍ അസഹിഷ്ണുതയില്ലെന്ന് സാക്കിര്‍ ഹുസൈന്‍

തിരുവനന്തപുരം: വിശ്രുത തബല വാദകന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ ഇന്ത്യയില്‍ അസഹിഷ്ണുതയുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നും മാദ്ധ്യമങ്ങളുടെ സെന്‍സേഷണലിസമാണ് പ്രശ്‌നങ്ങള്‍ പലപ്പോഴും വഷളാക്കുന്നതെന്നും പറഞ്ഞു. സഹിഷ്ണുതയുളളവരാണ് കലാകാരന്മാര്‍. ഇവിടം ഉപേക്ഷിക്കണമെന്ന് ഈ രാജ്യത്ത് പിറന്നവര്‍ പറയില്ലെന്നും ഒരു നഗരത്തില്‍ ജനിച്ചവര്‍ മറ്റൊരു നഗരത്തിലേക്ക് പോകണമെന്ന് പറയുന്നതിന് ജനിച്ചു വളര്‍ന്ന നഗരം മോശമാണെന്ന അര്‍ത്ഥമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിശാഗന്ധി നൃത്ത സംഗീതോത്സവത്തിന്റെ സമാപനത്തില്‍ ഹോട്ടല്‍ താജ് വിവാന്റയില്‍ വെച്ച് സാക്കിര്‍ ഹുസൈന്‍ മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഒരാള്‍ മറ്റൊരു നാട്ടിലേക്ക് പോയി എന്നു കരുതി അവര്‍ ശത്രുക്കളാവുന്നില്ല. നിരവധി ഇന്ത്യക്കാര്‍ വിദേശ രാജ്യങ്ങളിലുണ്ട്. അവരൊന്നും രാജ്യ ദ്രോഹികളല്ല. ജാതിക്കും മതത്തിനും അപ്പുറം എല്ലാവരും ഇന്ത്യക്കാരാണെന്നത് നമ്മള്‍ മറക്കരുത്. അദ്ദേഹം പറഞ്ഞത് ഇന്ത്യ ഇപ്പോള്‍ വികസനത്തിന്റെ പാതയിലാണെന്നാണ്.

shortlink

Post Your Comments


Back to top button