Kerala

കൂട്ടുകാരിയെ പീഡിപ്പിച്ചതിന് പതിനൊന്നുകാരി അച്ഛനെ പോലീസില്‍ ഏല്‍പ്പിച്ചു

കാട്ടാക്കട: സ്വന്തം അച്ഛന്‍ ഉറ്റസുഹൃത്തിനെ പീഡിപ്പിച്ചതറിഞ്ഞ് പതിനൊന്നുകാരി അച്ഛനെ പോലിസിനെ കൊണ്ട് പിടിപ്പിച്ചു. അറസ്റ്റിലായത് തിരുവനന്തപുരം കാട്ടാക്കട ആമച്ചാല്‍ സ്വദേശി അജയനാണ്. അജയന്‍ രഹസ്യമായി വീട്ടില്‍ കളിക്കാനെത്തിയ മകളുടെ കൂട്ടുകാരിയെ പീഡിപ്പിക്കുയായിരുന്നു.

പീഡനം നടന്നത് ജനുവരി 16നാണ്. ഇത് അറിഞ്ഞ മകള്‍ കൂട്ടുകാരിയോടൊപ്പം പീഡനവിവരം അധ്യാപകരെ അറിയിച്ചു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിച്ചത് അധ്യാപകരാണ്. തുടര്‍ന്ന് പോലീസിന് ലഭിച്ച പരാതിയില്‍ അജയനെ അറസ്റ്റു ചെയ്തു. അജയനെതിരെ ഗാര്‍ഹിക പീഡനത്തിന് ഭാര്യ നല്‍കിയ കേസ് ഇപ്പോഴും നിലനില്‍ക്കുകയാണ്.

shortlink

Post Your Comments


Back to top button