India

പാസ്‌പോര്‍ട്ട് ഇനി ഒരാഴ്ചയ്ക്കുള്ളില്‍ ലഭിക്കും

ന്യൂഡല്‍ഹി : പാസ്‌പോര്‍ട്ട് ഇനി ഒരാഴ്ചയ്ക്കുള്ളില്‍ ലഭ്യമാകും. വിദേശകാര്യമന്ത്രാലയത്തിന്റേതാണ് പുതിയ പരിഷ്‌കാരം. എന്നാല്‍ പാസ്‌പോര്‍ട്ട് ഒരാഴ്ചയ്ക്കുള്ളില്‍ ലഭിക്കാന്‍ നാല് രേഖകള്‍ നല്‍കണം. വിദേശകാര്യമന്ത്രി സുഷമ സ്വരാജ് തന്റെ ട്വിറ്ററിലൂടെ പാസ്‌പോര്‍ട്ടെടുക്കുന്നതിലുള്ള പുതിയ പരിഷ്‌കാരങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

പാസ്‌പോര്‍ട്ട് ലഭിച്ച ശേഷമായിരിക്കും പോലീസ് വേരിഫിക്കേഷന്‍ ഇനി നടത്തുന്നത്. പോലീസ് വെരിഫിക്കേഷനെടുക്കുന്ന കാലതാമസം കാരണമാണ് പാസ്‌പോര്‍ട്ട് ലഭിക്കുന്നത് വൈകുന്നത്. അതിനാല്‍ പോലീസ് വെരിഫിക്കേഷന്‍ പാസ്‌പോര്‍ട്ട് ലഭിച്ച ശേഷമായിരിക്കും. ആദ്യം പാസ്‌പോര്‍ട്ട് പിന്നീട് പോലീസ് വെരിഫിക്കേഷന്‍ എന്ന രീതി ആയിരിക്കും.

പാസ്‌പോര്‍ട്ട് ലഭിക്കുന്നതിനായി ആധാര്‍ കാര്‍ഡ്, തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നീ മൂന്ന് രേഖകളും ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടില്ല എന്ന സത്യവാങ്മൂലവും നല്‍കിയാല്‍ പാസ്‌പോര്ട്ട് ലഭിക്കും. പാസ്‌പോര്‍ട്ട് ലഭ്യമാക്കിയതിനു ശേഷമായിരിക്കും സത്യവാങ് മൂലം പരിശോധിക്കുക. എന്നാല്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരും തെറ്റായ സത്യവാങ്മൂലം നല്‍കി പാസ്‌പോര്‍ട്ട് കൈക്കലാക്കാന്‍ സാധ്യതയുണ്ടെന്നതിനാല്‍ വെരിഫിക്കേഷന് കഴിയും വരെ ഇന്ത്യ വിട്ട് പോകാന് സാധിക്കില്ല. സത്യവാങ്മൂലത്തില് നല്‍കിയിരിക്കുന്ന വിവരങ്ങള്‍ തെറ്റാണെന്ന് കണ്ടാല്‍ പാസ്‌പോര്‍ട്ട് സര്‍ക്കാര്‍ തടഞ്ഞുവെയ്ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button