India

പത്താന്‍കോട്ട് ഭീകരാക്രമണം: ഇന്ത്യ നല്‍കിയ തെളിവുകള്‍ പോരെന്ന് പാകിസ്ഥാന്‍

ന്യൂഡല്‍ഹി: പത്താന്‍കോട്ട് ഭീകരാക്രമണം സംബന്ധിച്ച അന്വേഷണത്തിന് ഇന്ത്യ കൂടുതല്‍ തെളിവുകള്‍ നല്‍കണമെന്ന് പാകിസ്ഥാന്‍. ഭീകരാക്രമണം ആസൂത്രണം ചെയ്തതും നടപ്പാക്കിയതും പാകിസ്ഥാനില്‍ നിന്നുള്ളവരാണെന്ന് തെളിയിക്കുന്ന രേഖകളാണ് മുന്നോട്ടുള്ള അന്വേഷണത്തിന് അപര്യാപ്തമാണെന്ന് പാകിസ്ഥാന്‍ പറഞ്ഞിരിക്കുന്നത്.

ഇന്ത്യയിലെത്തിയ ശേഷം ഭീകരര്‍ പാകിസ്ഥാനിലേക്ക് വിളിച്ച നമ്പറുകള്‍ പാകിസ്ഥാനിലേക്ക് വിളിച്ച നമ്പറുകള്‍ പാകിസ്ഥാനില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് അവിടത്തെ അന്വേഷണസംഘത്തിന്റെ നിലപാട്.ഇക്കാരണത്താല്‍ ഇന്ത്യയോട് കൂടുതല്‍ തെളിവുകള്‍ വേണമെന്ന് ആവശ്യപ്പെടാനാണ് സംഘത്തിന്റെ തീരുമാനം. ഇത് സംബന്ധിച്ച് അടുത്തയാഴ്ച അന്തിമ തീരുമാനമെടുക്കുമെന്ന് പാക് വൃത്തങ്ങള്‍ അറിയിച്ചു.

പാകിസ്ഥാന്‍ മിലിട്ടറി ഇന്റലിജന്‍സിലെ ഉന്നത ഉദ്യോഗസ്ഥരാണ് കേസില്‍ അന്വേഷണം നടത്താനായി നിയോഗിക്കപ്പെട്ടിട്ടുള്ളത്.

shortlink

Post Your Comments


Back to top button