Kerala

മുഖ്യമന്ത്രിയ്‌ക്കെതിരെ പ്രതിഷേധം ശക്തം ; സുരക്ഷ വര്‍ദ്ധിപ്പിച്ചു

കോഴിക്കോട് : സോളാര്‍ കേസ് വെളിപ്പെടുത്തലുകളെ തുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്‌ക്കെതിരായ പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

വ്യാഴാഴ്ച കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ യുവജന സംഘടനകളുടെ പ്രതിഷേധമുണ്ടായി. രാവിലെ അഞ്ചുമണിയോടെയാണ് മുഖ്യമന്ത്രി കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലെത്തിയത്. യുവമോര്‍ച്ച, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും പോലീസും തമ്മില്‍ സ്ഥലത്ത് നേരിയ സംഘര്‍ഷം നടന്നു. പ്രവര്‍ത്തകരെ പിരിച്ചുവിടുന്നതിന് പോലീസിന് കുരുമുളക് സ്‌പ്രേ പ്രയോഗിക്കേണ്ടി വന്നു.

മുഖ്യമന്ത്രി തങ്ങുന്ന ഗസ്റ്റ് ഹൗസിന് മുന്നിലും ഡി.വൈ.എഫ്.ഐ. പ്രതിഷേധിച്ചു. കോഴിക്കോട് മുഖ്യമന്ത്രി തങ്ങുന്ന ഗസ്റ്റ് ഹൗസിലേക്ക് മാധ്യമപ്രവര്‍ത്തകരടക്കം ആരെയും കയറ്റിവിടുന്നില്ല. കാലിക്കറ്റ് സര്‍വകലാശാലയില്‍ ഇന്ന് മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങുണ്ട്. അവിടെയും പ്രതിഷേധം നടന്നേക്കുമെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button