Kerala

ഉമ്മന്‍ചാണ്ടിയ്ക്ക് പിന്തുണയുമായി ഹൈക്കമാന്‍ഡ്

ന്യൂഡല്‍ഹി : സോളാര്‍ കേസിലെ ആരോപണങ്ങളെ തുടര്‍ന്ന് കേസ് രേഖപ്പെടുത്തിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്ക് പിന്തുണയുമായി ഹൈക്കമാന്‍ഡ്. ചാണ്ടി രാജിവയ്‌ക്കേണ്ട ആവശ്യമില്ലെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. ഉമ്മന്‍ ചാണ്ടിക്ക് പൂര്‍ണ പിന്തുണ നല്‍കാനാണ് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

രാവിലെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി മുതിര്‍ന്ന നേതാവ് എ.കെ.ആന്റണി, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനിടെ ഹൈക്കമാന്‍ഡ് പ്രതിനിധി ദീപക് ബാബ്‌റിയെ കേരളത്തില്‍ എത്തി കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരനുമായി കൂടിക്കാഴ്ച നടത്തി.

ജനരക്ഷാ മാര്‍ച്ചിനിടെ തലയോലപ്പറമ്പിലായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. മലപ്പുറത്തെ പരിപാടികള്‍ റദ്ദാക്കി മുഖ്യമന്ത്രിയും കൊച്ചിക്ക് തിരിച്ചിട്ടുണ്ട്. വൈകിട്ട് വീണ്ടും ഉന്നത നേതാക്കള്‍ കൂടിയാലോചനകള്‍ നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

shortlink

Post Your Comments


Back to top button