India

ആമിര്‍ ഖാനെതിരെ ഓംപുരി

തെങ്കാശി: ആമിര്‍ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി ഓംപുരി രംഗത്ത്. രാജ്യത്ത് അസഹിഷ്ണുതയും അരക്ഷിതാവസ്ഥയും വര്‍ദ്ധിച്ചുവരികയാണെന്ന് പറഞ്ഞ ആമിര്‍ ഖാന്റെ പ്രസ്താവന ഗൗരവമുള്ളതാണെന്നും തെറ്റായ സന്ദേശമാണ് ആമിര്‍ നല്‍കിയതെന്നും ഓം പുരി ആരോപിച്ചു. ആമിറിന്റെ വാക്കുകള്‍ അപകടം നിറഞ്ഞതാണ് ഇത് രാജ്യത്തെക്കുറിച്ച് തെറ്റായ സന്ദേശം നല്‍കുന്നുവെന്നും ഓംപുരി അഭിപ്രായപ്പെട്ടു.

 ആര്‍എസ്എസിനെയും വിഎച്ച്പിയെയും ഓം പുരി രൂക്ഷമായി വിമര്‍ശിച്ചു. ആര്‍എസ്എസിനെയും വിഎച്ച്പിയെയും നിയന്ത്രിച്ചാല്‍ മാത്രമേ രാജ്യത്തെ അസഹിഷ്ണുതാ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ സാധിക്കുകയുള്ളൂവെന്നും ഓം പുരി അഭിപ്രായപ്പെട്ടു.

shortlink

Post Your Comments


Back to top button