തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിനും എഡിജിപി ടോമിന്‍ ജെ.തച്ചങ്കരിക്കും നോട്ടീസ്. ചീഫ് സെക്രട്ടറി ഇരുവര്‍ക്കും കാരണം കാണിക്കല്‍ നോട്ടിസ് അയച്ചു. സര്‍വീസ് ചട്ടലംഘനത്തിന്റെ പേരിലാണ് ഇരുവര്‍ക്കും നോട്ടിസ് അയച്ചത്. 15 ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നാണ് നോട്ടീസിലെ നിര്‍ദേശം.
മന്ത്രിക്കെതിരെ ജീവനക്കാരുടെ യോഗം വിളിച്ചതിനാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷ്ണറായ ടോമിന്‍ തച്ചങ്കരിക്ക് നോട്ടീസ് നല്‍കിയത്.
സര്‍വീസിലിരിക്കെ സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ച് സ്വകാര്യകോളജില്‍നിന്ന് ശമ്പളം പറ്റി ജോലി ചെയ്തതുവെന്നതാണ് ജേക്കബ് തോമസിനെതിരെ ആരോപിക്കപ്പെടുന്ന കുറ്റം. 1,69,500 രൂപയാണ് പ്രതിമാസം ശമ്പള ഇനത്തില്‍ ജേക്കബ് തോമസ് കൈപ്പറ്റിയതെന്നാണ് ആരോപണം.
Post Your Comments