കാന്‍ബെറ: മലയാളി ഡോക്ടര്‍ക്ക് ഓസ്ട്രേലിയന്‍ പരമോന്നത ബഹുമതി. സ്തുത്യര്‍ഹ സേവനത്തിനുള്ള ഓസ്ട്രേലിയയുടെ പരമോന്നത ബഹുമതിയാണ് മലയാളി ഡോക്ടറെ തേടിയെത്തിയത്. മെല്‍ബണില്‍ സ്ഥിരതാമസമാക്കിയ സജീവ് കോശിയ്ക്ക് ഓര്‍ഡര്‍ ഓഫ് ഓസ്ട്രേലിയ പുരസ്കാരം ലഭിച്ചു. വിക്ടോറിയയിലെ പൊതുജനാരോഗ്യ സംരക്ഷണത്തിന് നല്കിയ സംഭാവന കണക്കിലെടുത്താണ് അവാര്‍ഡ്. തിരുവനന്തപുരം സ്വദേശിയാണ് കോശി. ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ അന്നുതന്നെ ആഘോഷിക്കപ്പെടുന്ന ഓസ്ട്രേലിയന്‍ ദിനത്തില്‍ കോശി ഉള്‍പ്പെടെ മൂന്ന് ഇന്ത്യക്കാര്‍ പരമോന്നത ബഹുമതിയ്്ക് അര്‍ഹരായിരുന്നു.
Post Your Comments