പാലക്കാട് : സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്കും മന്ത്രി ആര്യാടന്‍ മുഹമ്മദിനുമെതിരേ കേസെടുക്കാന്‍ കോടതി ഉത്തരവിട്ട സാഹചര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഉടന്‍ പുറത്താക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.
ഒന്നിന് പുറകെ ഒന്നായി മന്ത്രിമാര്‍ രാജി വച്ച് കൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രിക്കെതിരെ വിജിലന്‍സ് കോടതി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കാന്‍ ഉത്തരവിട്ട സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടിയെ പുറത്താക്കണം. ജനരക്ഷാ യാത്ര നിര്‍ത്തി വച്ച് കെപിസിസി അദ്ധ്യക്ഷന്‍ വി എം സുധീരന്‍ ഉമ്മന്‍ചാണ്ടിയുടെ രാജി കത്ത് വാങ്ങണം. സര്‍ക്കാര്‍ തന്നെ പിരിച്ച് വിട്ട് തിരഞ്ഞെടുപ്പിനെ നേരിടുകയാണ് അഭികാമ്യമെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.
Post Your Comments