ന്യൂഡല്‍ഹി: വേഗത്തില്‍ നടപടിയെടുക്കാതെ പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടികളുമായി പ്രധാനമന്ത്രി. ഇത്തരം ഉദ്യോഗസ്ഥരെ കണ്ടെത്തി പെന്‍ഷന്‍ വെട്ടിക്കുറയ്ക്കുകയോ പുറത്താക്കുകയോ ചെയ്യാന്‍ പ്രധാനമന്ത്രി വിവിധ വകുപ്പുകളുടെ സെക്രട്ടറിമാര്‍ക്ക് നിര്‌ദേശം നല്‍കി. വകുപ്പുകളുടെ സെക്രട്ടറിമാര്‍, വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള ചീഫ് സെക്രട്ടറിമാര്‍ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി ഈ നിര്‍ദേശങ്ങള്‍ നല്‍കിയത്. മാസത്തിലെ എല്ലാം നാലാം ബുധനാഴ്ചകളിലും വിലയിരുത്തല്‍ മീറ്റിങ്ങുകള്‍ ഉണ്ടാകും.
പൊതുജനങ്ങള്‍ ഏറ്റവും കൂടുതല്‍ ഇടപഴകുന്ന കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പ്രത്യേക പരാതിപരിഹാര സംവിധാനം ഏര്‍പ്പെടുത്താനും പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് വകുപ്പു സെക്രട്ടറിമാരുമായി പ്രധാനമന്ത്രി മാസംതോറും കൂടിക്കാഴ്ച നടത്തും.
Post Your Comments