India

ഏഴ് സുഹൃത്തുക്കള്‍ക്കൊപ്പം ഭര്‍ത്താവ് ഭാര്യയെ കൂട്ടമാനഭംഗത്തിനിരയാക്കി

സെഹൊര്‍: മധ്യപ്രദേശിലെ സെഹൊറില്‍ ഭര്‍ത്താവ് ഏഴ് സുഹൃത്തുക്കള്‍ക്കൊപ്പം ഭാര്യയെ കൂട്ടമാനഭംഗത്തിനിരയാക്കി. ഭാര്യയെ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ട ബലാത്സംഗത്തിന് ശേഷം ചാക്കില്‍ കെട്ടി വഴിയരികില്‍ ഉപേക്ഷിച്ചു. ചാക്കില്‍ നിന്നും കരച്ചില്‍ കേട്ടതിനെ തുടര്‍ന്ന് വഴിയിലൂടെ കടന്നു പോയ ഒരാള്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. സംഭവം നടന്നത് കഴിഞ്ഞ 26നാണ്. വിവാഹ മോചനത്തിനായി 28കാരിയായ ഭാര്യ ജനുവരി 25ന് സെഹൊര്‍ ജില്ല കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് 26ന് ഉജ്ജയിന്‍ നജ്രിയിലുള്ള മാതാപിതാക്കളെ കാണാനായി യുവതി പോവുകയും ചെയ്തു.

ഭര്‍ത്താവും ഏഴ് സുഹൃത്തുക്കളും ബസ്റ്റാന്‍ഡില്‍ ബസ് കാത്ത് നിന്ന യുവതിയെ ജീപ്പില്‍ ബലമായി പിടിച്ച് കയറ്റിക്കൊണ്ട് പോവുകയായിരുന്നു. പപ്പുവും സുഹൃത്തുക്കളും ചേര്‍ന്ന് ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. കത്തികൊണ്ടും സംഘം ഇവരെ കുത്തി പരുക്കേല്‍പ്പിച്ചു. ഇവരെ ചാക്കില്‍ കെട്ടി വഴിയരികില്‍ ഉപേക്ഷിച്ചത് യുവതി മരിച്ചു എന്ന് തെറ്റിദ്ധരിച്ചാണ്. ചാക്കില്‍ നിന്നും കരച്ചില്‍ കേട്ട് പോലീസിനെ വിവരമറിയിച്ചത് വഴിയരികിലൂടെ പോയ യാത്രക്കാരനാണ്.

shortlink

Post Your Comments


Back to top button