കൊച്ചി: ബിജെപി പ്രവര്‍ത്തകനായിരുന്ന പയ്യോളി മനോജിനെ കൊലപ്പെടുത്തിയ കേസില്‍ സിബിഐ തുടരന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കൊല്ലപ്പെട്ട മനോജിന്റെ സുഹൃത്തും പയ്യോളി സ്വദേശിയുമായ സാജിദ് നല്കിയ ഹര്‍ജിയില്‍ ജസ്റ്റിസ് ബി. കമാല്‍പാഷയാണ് ഈ ഉത്തരവിട്ടത്.
മനോജിന്റെ ഭാര്യ പുഷ്പ സിബിഐ അന്വേഷണത്തിനെ മുന്‍പ് എതിര്‍ത്തിരുന്നു. ഇത് നിര്‍ഭാഗ്യകരമാണെന്നും കോടതി പറഞ്ഞു. 2012 ലാണ് പയ്യോളി മനോജിനെ പ്രതികള്‍ ആക്രമിച്ചു കൊലപ്പെടുത്തിയത്. കേസില്‍ സിപിഎം പ്രവര്‍ത്തകര്‍ ആയിരുന്നു പ്രതികള്‍.
Post Your Comments