KeralaNews

മുഖ്യമന്ത്രിയ്ക്കും ആര്യാടനും എതിരെ എഫ്‌ഐ ആര്‍

 സരിത എസ് നായരുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് മുഖ്യമന്ത്രിയ്ക്കും ആര്യാടനും എതിരെ എഫ് ഐആര്‍ എടുക്കാന്‍ കോടതി നിര്‍ദ്ദേശം. തൃശ്ശൂര്‍ വിജിലന്‍സ് കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മുഖ്യമന്ത്രിയെയുെ വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിനെയും പ്രതിയാക്കി അന്വേഷണം നടത്താനാണ് കോടതി നിര്‍ദ്ദേശം.  ആരോപണങ്ങള്‍ അന്വേഷിക്കേണ്ടത് കോടതിയല്ല പോലീസാണെന്നും ഉപ്പു തിന്നവര്‍ വെള്ളം കുടിയ്ക്കുമെന്നും കോടതി. ഏപ്രില്‍ 14നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദ്ദേശം നല്‍കി.  പ്രധാനമന്ത്രിയായാലും മുഖ്യമന്ത്രിയായാലും തുല്ല്യ നീതിയാണെന്നും കോടതി ചൂണ്ടിക്കാട്ടി.

 മുഖ്യമന്ത്രിയോട് ഹൈക്കമാന്റ് വിശദ്ദീകരണം ആവശ്യപ്പെട്ടു

സോളാര്‍ കേസില്‍ സരിത എസ് നായരുടെ വെളിപ്പെടുത്തലിന്റേയും, തൃശൂര്‍ കോടതി കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ടതിന്റേയും പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് മുഖ്യമന്ത്രിയോട് വിശദീകരണം ആവശ്യപ്പെട്ടു.
കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വസ്‌നികാണ് വിശദീകരണമാവശ്യപ്പെട്ടത്. കേരളത്തിലെ സ്ഥിതിയില്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് ആശങ്ക അറിയിച്ചു.
സോണിയ ഗാന്ധിയുമായി മുകുള്‍ വാസ്‌നികും എകെ ആന്റണിയും കൂടിക്കാഴ്ച നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button