Business

കുറഞ്ഞ നിരക്കില്‍ യാത്രാസ്‌കീമുമായി വിമാനക്കമ്പനി

കുറഞ്ഞ നിരക്കില്‍ യാത്രാസ്‌കീമുമായി വിമാനക്കമ്പനി. ഗോ എയറാണ് ആകര്‍ഷകമായ അടിസ്ഥാന നിരക്കുമായി രംഗത്തെത്തിയിരിക്കുന്നത്. 601 രൂപയ്ക്ക് വിമാനത്തില് യാത്രചെയ്യാവുന്ന പ്രെമോഷണല്‍ സ്‌കീമാണുള്ളത്. ജനുവരി 31വരെയാണ് ബുക്കിംഗ് സാധ്യമാകുക.

സ്‌പൈസ് ജെറ്റ് പ്രെമോഷണലും സ്‌കീം അവതരിപ്പിച്ചിരുന്നു. ആഭ്യന്തരയാത്രകള്‍ക്ക് 826 എന്ന അടിസ്ഥാനനിരക്കും അന്തര്‍ദേശീയ യാത്രകള്‍ക്ക് 3026 എന്ന നിരക്കിലുമാണ് കമ്പനി യാത്ര ഉറപ്പുവരുത്തുന്നത്. ഇന്ത്യ വില്‍ ഫ്‌ളൈ എന്ന പേരില്‍ അവതരിപ്പിക്കുന്ന ഈ സ്‌കീം ജനുവരി 27ന് അര്‍ദ്ധരാത്രിയോടെ ആരംഭിക്കും. ഫെബ്രുവരി 1 മുതല് ഏപ്രില് 12 വരെയുള്ള യാത്രകള്‍ക്കാവും ഈ ഓഫര്‍ ലഭ്യമാകുക.

ഫസ്റ്റ്കം ഫസ്റ്റ് സര്‍വീസ് അടിസ്ഥാനത്തിലായിരിക്കും ഇത് ലഭ്യമാകുക. എയര്‍ലൈന്‍ വെബ്‌സൈറ്റിലൂടെയും ആപ്ലിക്കേഷനിലൂടെയും വിവിധ ട്രാവല്‍ വെബ്‌സൈറ്റുകളിലൂടെയും ടിക്കറ്റ് ബുക്ക് ചെയ്യാനാകും. ഈ ഓഫറിനു കീഴെ വരുന്ന ടിക്കറ്റുകള്‍ റദ്ദ് ചെയ്താല്‍ ടിക്കറ്റ് ചാര്‍ജ് തിരികെ തരുന്നതല്ലെന്ന് കമ്പനി പറയുന്നു. എന്നാല്‍ ടിക്കറ്റ് തീയതി മാറ്റാവുന്നതാണ്. പക്ഷേ ചേഞ്ച് ഫീസും ആ സമയത്തെ അധികനിരക്കും നല്‌കേണ്ടി വരും.

shortlink

Post Your Comments


Back to top button