Kerala

ആറ്റിങ്ങല്‍ കൊല : പ്രതി ഷിജു അപകടനില തരണം ചെയ്തു

തിരുവനന്തപുരം : ആറ്റിങ്ങലില്‍ യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെന്ന് സംശയിക്കുന്ന വെഞ്ഞാറമൂട് വയ്യേറ്റ് സ്വദേശി ഷിജു(27) അപകടനില തരണം ചെയ്തു. കൊല്ലത്തെ ഒരു ലോഡ്ജില്‍ വച്ച് ഇന്നലെ മൂന്നരയോടെയാണ് ഷിജു ആത്മഹത്യക്ക് ശ്രമിച്ചത്. ഇരു കൈകളിലേയും ഞരമ്പുകളറുത്തും പാരസെറ്റമോള്‍ ഗുളികകള്‍ അമിതമായി കഴിച്ചുമാണ് ആത്മഹത്യക്ക് ശ്രമിച്ചത്.

വെഞ്ഞാറമൂട് പുല്ലമ്പാറപാലാക്കോണം സ്വദേശി ശശിധരന്‍ നായരുടെ മകള്‍ സൂര്യാ എസ്.നായര്‍ (26) നെയാണ് ആറ്റിങ്ങല്‍ ബസ് സ്റ്റന്‍ഡിനു സമീപത്തെ ആദിത്യ ജൂവലറിക്ക് സമീപമുള്ള ഇടറോഡില്‍ കഴുത്തില്‍ വെട്ടേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് സംഭവം.

മൃതദേഹം കാണപ്പെട്ട സ്ഥലത്തുനിന്ന് രക്തം പുരണ്ട കത്തിയുമായി ഒരാള്‍ ഓടി മറയുന്നത് കണ്ടതായി വഴിയാത്രക്കാര്‍ വെളിപ്പെടുത്തുന്നുണ്ടെങ്കിലും അയാളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. കൊലപാതകത്തിന് ഉപയോഗിച്ച വെട്ടുകത്തി രക്തം പുരണ്ട നിലയില്‍ സമീപത്തുനിന്ന് കണ്ടെത്തിയിരുന്നു. ഇതിനിടെയാണ് വെഞ്ഞാറമൂട് വയ്യേറ്റ് സ്വദേശിയായ ഷിജുവിനെ ആത്മഹത്യയ്ക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയില്‍ കൊല്ലത്തെ ലോഡ്ജില്‍ നിന്നും കണ്ടെത്തിയത്.

shortlink

Post Your Comments


Back to top button