തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് അയ്യപ്പ സ്വാമിയെ പരിഹസിച്ചു പോസ്ടിട്ട ഇടതു ആക്ടിവിസ്റ്റ് അരുന്ധതിക്കെതിരെ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി.ഹൈന്ദവ വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്ന രീതിയില്‍ അയ്യപ്പനെ അധിക്ഷേപിച്ചു എന്നാണു പരാതി.ഹിന്ദു ഡിഫന്‍സ് ലീഗാണ് പരാതി നല്‍കിയത്.
അയ്യപ്പന് പല അച്ഛന്മാര്ക്ക് ജനിച്ചതാണോ എന്നൊക്കെയുള്ള കമെന്റുകള്‍ മൂലം വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.ഇപ്ക് 153 A 295 A എന്നീ വകുപ്പുകള്‍ പ്രകാരവും IT ആക്റ്റ് 66 A,തുടങ്ങിയവയും പ്രകാരം കെസേടുക്കണമെന്നാണ് പരാതിയില്‍ പറയുന്നത്. ഭക്തരെ അവഹേളിക്കുകയും മത സ്പര്‍ദ്ദ വളര്‍ത്തുന്ന പോസ്റ്റുകള്‍ ഇടുകയുമാണ് സ്ഥിരമായി ഇവര്‍ ചെയ്യുന്നതെന്നും പരാതിയില്‍ പറയുന്നു.
Post Your Comments