Kerala

കോണ്‍ഗ്രസിനെ വെട്ടിലാക്കി അജയ് തറയിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: കെപിസിസി വക്താവ് അജയ് തറയില്‍ സോളാര്‍ വിവാദത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം കത്തി നില്‍ക്കുമ്പോള്‍ പാര്‍ട്ടിയെ കുഴിയില്‍ ചാടിക്കുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റുമായി രംഗത്ത്. തന്റെ ഫെയ്‌സ് ബുക്ക് പേജില്‍ അജയ് തറയില്‍ ഉന്നയിച്ചിരിക്കുന്നത് ആദര്‍ശ ധീരന്‍മാര്‍ കാശിക്ക് പോയോ? എന്ന ചോദ്യമാണ്.

അജയ് തറയില്‍ നിലവിലത്തെ സാഹചര്യത്തെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള എ ഗ്രൂപ്പിനെതിരെ ഉപയോഗിക്കാനുള്ള പ്രത്യേക അവസരമായി കണ്ടുവെന്നാണ് വിമര്‍ശനം. കോണ്‍ഗ്രസ് അനുകൂലികള്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെ ചുട്ട മറുപടിയുമായി വന്നു കഴിഞ്ഞു.

shortlink

Post Your Comments


Back to top button