Kerala

ആറ്റിങ്ങലില്‍ യുവതിയെ നടുറോഡില്‍ വെട്ടിക്കൊന്നു

തിരുവനന്തപുരം: ആറ്റിങ്ങലില്‍ നടുറോഡില്‍ യുവതിയെ വെട്ടിക്കൊന്നു. വെഞ്ഞാറമ്മൂട് പുല്ലമ്പാറ പാലാക്കോണം സ്വദേശി ശശിധരന്‍ നായരുടെ മകള്‍ സൂര്യാ.എസ്.നായരാണ് കൊല്ലപ്പെട്ടതെന്ന് കരുതുന്നു.

ഇന്ന് രാവിലെ ആറ്റിങ്ങല്‍ ബസ് സ്റ്റാന്‍ഡിനടുത്തുള്ള ആദിത്യാ ജ്വല്ലറിക്ക് സമീപമുള്ള ഇടറോഡില്‍ മതിലിനോട് ചേര്‍ന്നാണ് കഴുത്തില്‍ വെട്ടേറ്റ നിലയില്‍ മൃതദേഹം കണ്ടത്. രാവിലെ പത്ത് മണിയോടെയാണ് സംഭവം. യുവതിയുടെ മൃതദേഹം കാണപ്പെട്ട സ്ഥലത്ത് നിന്നും രക്തം പുരണ്ട കത്തിയുമായി ഒരാള്‍ ഓടിപ്പോവുന്നത് കണ്ടതായി വഴിയാത്രക്കാര്‍ വെളിപ്പെടുത്തുന്നുണ്ടെങ്കിലും അയാളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വെഞ്ഞാറമ്മൂട് സെന്റ് ജോണ്‍സ് ആശുപത്രിയിലെ നഴ്‌സായ ഇവരുടെ ഐഡി കാര്‍ഡ് മൃതദേഹത്തിന് സമീപത്ത് നിന്നും കണ്ടെത്തിയതാണ് ആളെ തിരിച്ചറിയാന്‍ സഹായിച്ചത്.

വെള്ള ചുരിദാറും ചുവന്ന ബോട്ടവംു ധരിച്ച ഇവരുടെ മൃതദേഹം രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ആറ്റിങ്ങല്‍ പോലീസ് മൃതദേഹം ചിറയിന്‍കീഴ് ഗവ. ആശുപത്രിയിലേക്ക് മാറ്റി.

shortlink

Post Your Comments


Back to top button