Kerala

തമ്പാനൂര്‍ രവിയുമായുള്ള സരിതയുടെ ഫോണ്‍ സംഭാഷണം പുറത്ത്

കൊച്ചി: കെപിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവിയും സരിതയും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്ത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു അനുകൂലമായി മൊഴി നല്‍കണമെന്നുആവശ്യപ്പെട്ട് തമ്പാനൂര്‍ രവി ചൊവ്വാഴ്ച വൈകിട്ട് തന്നെ ഫോണില്‍ വിളിച്ചിരുന്നതായി സരിത വെളിപ്പെടുത്തി. മുഖ്യമന്ത്രിയെ ഓഫീസിലും സ്റ്റേജിലുമടക്കം മൂന്നു തവണ മാത്രമേ കണ്ടിട്ടുള്ളൂവെന്നു പറയണം.

തമ്പാനൂര്‍ രവി മുഖ്യമന്ത്രി സോളാര്‍ കമ്മീഷനില്‍ നല്‍കിയ മൊഴി നന്നായി വായിച്ചു മനസിലാക്കണമെന്നും, സോളാര്‍ കമ്മീഷനിലെ സര്‍ക്കാര്‍ അഭിഭാഷകന്‍ റോഷന്‍ അലക്‌സാണ്ടറുമായി സംസാരിക്കണമെന്നും തമ്പാനൂര്‍ രവി ആവശ്യപ്പെട്ടതായും സരിത പറഞ്ഞു. സരിത ഒരു ചാനലിലൂടെയാണ് തമ്പാനൂര്‍ രവിയുമായുള്ള ഫോണ്‍ സംഭാഷണം പുറത്തുവിട്ടത്. ബിജു രാധാകൃഷ്ണന്റെ ക്രോസ് വിസ്താരം ശ്രദ്ധിക്കണമെന്നും 15 ശതമാനം കാര്യങ്ങള്‍ മാത്രമേ ഇടപാടുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തിയിട്ടുള്ളൂവെന്നും തമ്പാനൂര്‍ രവി സരിതയോട് പറഞ്ഞുവെന്ന് അവര്‍ വെളിപ്പെടുത്തി.

shortlink

Post Your Comments


Back to top button