തിരുവനന്തപുരം: ടീം സോളാറിന്റെ നിവേദനവുമായി മുഖ്യമന്ത്രിയെ കണ്ടുവെന്ന് സരിത എസ് നായര്‍. സോളാര്‍ കമ്മീഷനുമുന്നില്‍ മൊഴിനല്‍കാന്‍ എത്തിയപ്പോഴാണ് സരിത ഈ വെളിപ്പെടുത്തല്‍ നടത്തിയത്. മുഖ്യമന്ത്രിക്ക് വേണ്ടി ഒരു കോടി 90 ലക്ഷം രൂപ കോഴ കൊടുത്തുവെന്നും സരിത
മന്ത്രി ആര്യാടന്‍ മുഹമ്മദിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി സരിത
. ആര്യാടന്റെ പിഎ കേശവന് 25 ലക്ഷം രൂപ കോഴയായി നല്‍കി. ഓഫിസ് സ്റ്റാഫ് വഴി 15 ലക്ഷവും കൈമാറി. രണ്ടു ഘട്ടമായി 40 ലക്ഷം രൂപയാണു നല്‍കിയത്. രണ്ടു കോടിയാണ് ആവശ്യപ്പെട്ടതെന്നും സരിത സോളര്‍ കമ്മിഷനില്‍ മൊഴി നല്‍കി.
മുഖ്യമന്ത്രിയാണ് ആര്യാടനെ കാണാന്‍ നിര്‍ദ്ദേശിച്ചതെന്നും ജോപ്പന്റെ നമ്പര്‍ നല്‍കിയത് മുഖ്യമന്ത്രിയാണെന്നും സരിത സോളാര്‍ കമ്മീഷന് മൊഴിനല്‍കി. മുഖ്യമന്ത്രിക്ക് ഏഴുകോടി നല്‍കേണ്ടിവരുമെന്നു ജിക്കുമോന്‍ പറഞ്ഞതായും സരിത. മന്‍മോഹന്‍ ബംഗ്ലാവില്‍ എത്തിയാണു മന്ത്രിക്കു പണം നല്‍കിയത്. മുന്‍ മന്ത്രി കെ.ബി.ഗണേഷ് കമാറിന്റെ പിഎ വഴിയാണ് മുഖ്യമന്ത്രിയുടെ അപ്പോയിന്‍മെന്റ് എടുത്തത്. അനര്‍ട്ടുമായി സഹകരിച്ച് സോളര്‍ പദ്ധതി തുടങ്ങാനാണ് താന്‍ മുഖ്യമന്ത്രിയെ കണ്ടത്. പദ്ധതിയെക്കുറിച്ച് ജിക്കുവിന് എല്ലാം അറിയാമായിരുന്നു. ജിക്കുവിന്റെയും ജോപ്പന്റെയും സലിംരാജിന്റെയും ഫോണുകളിലാണു മുഖ്യമന്ത്രിയെ വിളിച്ചിരുന്നതെന്നും സരിത മൊഴി. മുഖ്യമന്ത്രിക്ക് വേണ്ടി തോമസ്‌കുരുവിളയുടെ കൈവശമാണ് പണം തല്‍കിയതെന്നും സരിത പറഞ്ഞു. 2012 ഡിസംബര്‍ 22നാണ് പണം കൈമാറിയതെന്നും, ചാന്ദ്‌നി ചൗക്കില്‍ കാറില്‍ വച്ചാണ് തോമസ് കുരുവിളയ്ക്ക് പണം 80 ലക്ഷം നല്‍കിയത് തിരുവനന്തപുരത്ത് വച്ചാണെന്നും രണ്ടാമത് പണം നല്‍കിയത് അറസ്റ്റിലാകുന്നതിന് ഒരാഴ്ച്ച മുന്‍പാണെന്നും സരിത.
Post Your Comments