NewsIndia

പത്താന്‍കോട്ടില്‍ ഭീകരര്‍ ആക്രമണം നടത്തിയ രീതി വ്യക്തമായി

ന്യൂഡല്‍ഹി: പാകിസ്ഥാനില്‍ നിന്നുള്ള ഭീകരര്‍ പത്താന്‍കോട്ട് വ്യോമതാവളത്തില്‍ ആക്രമണം നടത്തിയ രീതിയെക്കുറിച്ചുള്ള വിവരങ്ങള്‍ സൈനിക വിദഗ്ധര്‍ പുറത്തുവിട്ടു. തമ്മില്‍ ചെയ്യേണ്ട കാര്യങ്ങള്‍ ഭീകരര്‍ പരസ്പരം വിഭജിച്ച് നടപ്പിലാക്കുകയായിരുന്നെന്നാണ് വിദഗ്ധര്‍ പറയുന്നതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

ആറ് ഭീകരരാണ് പത്താന്‍കോട്ടില്‍ ആക്രമണം നടത്തിയത്. ഇതില്‍ രണ്ടുപേര്‍ മറ്റുള്ളവര്‍ക്ക് വിവരങ്ങള്‍ നല്‍കാനുള്ള ഗൈഡുകളായാണ് പ്രവര്‍ത്തിച്ചത്. മറ്റ് നാലുപേരെ ഫൈറ്റര്‍ ജെറ്റുകളും ഹെലികോപ്റ്ററുകളും പാര്‍ക്ക് ചെയ്തിരിക്കുന്ന ടെക്‌നിക്കല്‍ ഏരിയയിലേക്ക് നയിക്കുക എന്നതായിരുന്നു ഗൈഡുകള്‍ക്ക നല്‍കിയിരുന്ന ചുമതല.

ഗൈഡുകള്‍ക്ക് തോക്കുകള്‍ നല്‍കിയിരുന്നില്ല. എന്നാല്‍ അമോണിയം നൈട്രേറ്റ്, സ്‌ഫോടകവസ്തുക്കള്‍ എന്നിവ ഇവരുടെ പക്കലുണ്ടായിരുന്നു. കഴിയുന്നത്ര സൈനിക വസ്തുവകകള്‍ നശിപ്പിക്കുന്നതും ഇവരുടെ ഉദ്ദേശമായിരുന്നു. ജനുവരി ഒന്നിനാണ് ഗൈഡുകള്‍ വ്യോമതാവളത്തില്‍ പ്രവേശിച്ചത്. പക്ഷേ ഇവരെങ്ങനെയാണ് ഇവിടത്തെ സുരക്ഷാ സംവിധാനങ്ങളെ കബളിപ്പിച്ച് അകത്ത് കടന്നതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. മറ്റ് നാലുപേര്‍ ജനുവരി രണ്ടിന് വയറുകളുപയോഗിച്ച് 10 അടിയോളം ഉയരമുള്ള മതില്‍ ചാടിയാണ് എയര്‍ബേസിനകത്തെത്തിയത്. ഇവരുടെ സാന്നിധ്യം എയര്‍ബേസിന് പരിസരത്തെ നിരീക്ഷണ വിമാനങ്ങളിലൊന്നിലുള്ള ഉപകരണങ്ങള്‍ തിരിച്ചറിഞ്ഞിരുന്നു.

നാല് ഭീകരരേയും ജനുവരി രണ്ടിന് തന്നെ സൈന്യം വകവരുത്തിയിരുന്നു. ശേഷിക്കുന്ന രണ്ട് പേര്‍ ഒരു പ്രാദേശിക കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്‌ളോറില്‍ അഭയം തേടിയിരുന്നുവെന്നും എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. വിദഗ്ധരുടെ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുകയാണ്.

shortlink

Post Your Comments


Back to top button