Life StyleHealth & Fitness

വായ്‌ പുണ്ണ് : കാരണം , പ്രതിവിധി

ഡോ. ആശാ ലത

വായ്‌ തുറക്കാൻ വയ്യ. ഭക്ഷണം കഴിക്കാനോ ഒരു രക്ഷയുമില്ല. പറഞ്ഞു വരുന്നത് പല്ല് വേദനയെ കുറിച്ചല്ല, പലരിലും ഇന്നുണ്ടാകുന്ന മറ്റൊരു അസുഖത്തെ കുറിച്ചാണ്. വായ്പ്പുണ്ണെന്നു നാം വിളിക്കുന്ന ഓറൽ അൾസർ ആണ് ഇത്. ദിവസങ്ങൾ നീണ്ടു നില്ക്കുന്ന വേദന തന്നെയാണ് ഇതിന്ടെ ഏറ്റവും വലിയ ബുദ്ധിമുട്ട്.
എന്താണ് വായ്‌ പുണ്ണിനു കാരണം?

നമ്മുടെ നാട്ടിൻപുറത്തുകാർ പറയും നന്നായി വയരോഴിച്ചിൽ ഉണ്ടായാൽ യാതൊരു വിധ അസുഖവും നമ്മെ ബാധിക്കില്ലെന്ന്. അത് ശരിയാണ്. കാരണം ഭക്ഷണവും ശോധനയും കൃത്യമായി നടക്കുന്ന മനുഷ്യ ശരീരം പെര്ഫെക്റ്റ് തന്നെ ആയിരിക്കും. ഇതേ കാര്യങ്ങളിൽ തടസ്സങ്ങൾ ഉണ്ടാകുമ്പോൾ ആണ് പല വിധ അസുഖങ്ങൾ ശരീരത്തെ ബാധിക്കുക. അല്ലെങ്കിൽ അസുഖങ്ങൾ ബാധിക്കുമ്പോൾ ഇത് തടയപ്പെടുന്നു എന്നും പറയാം. ഇത്തരത്തിൽ ശ്രദ്ധേയമാണ് വായ്‌ പുണ്ണ്. അൾസർ എന്നാ പേരില് തന്നെ ഉണ്ടല്ലോ ഇതിന്ടെ അർത്ഥം. വയടിലോ കുടലിലോ ഉണ്ടാകുന്ന അസ്വസ്ഥതകൾ , മാനസിക അസ്വസ്ഥതകൾ , വായിലോ മറ്റെവിടെയെങ്കിലും ഉണ്ടാകുന്ന ക്യാൻസർ , പല്ലുകൾ കൊണ്ടുണ്ടാകുന്ന മുറിവ് എന്നാ മൂലം വായിൽ ഇത്തരം അവസ്ഥ ഉണ്ടാകാം. എന്നാൽ എല്ലാ വായ്‌പുണ്ണും ക്യാൻസറസ് ആണെന്ന് കരുതരുത്. നിരന്തരമായി വിട്ടു മാറാതെ ഉണ്ടാകുന്ന വായ്പ്പുന്നുള്ളവർ തീര്ച്ചയായും ക്യാൻസറസ് പരിശോധനകൾ നടത്തുക എന്നത് മാത്രമേ ഉപദേശിക്കുവാനുള്ളൂ.

സാധാരണയായി വായ്‌പുണ്ണ് അത്ര മാരകമായ അസുഖമല്ല. മാനസികമായി ചിന്തകളെ കൂൾ ആയി നിലനിർത്തുക എന്നത് ഇത്തരം അസുഖങ്ങൾക്കുള്ള പോം വിധിയാണ്. ദഹനം സംബന്ധിയായ പ്രശ്നങ്ങളും ഇതിനു കാരണമായി എടുക്കാവുന്നതാണ്. വായ്‌ പുണ്ണ് ഉള്ളവർ ധാരാളം വെള്ളം കുടിയ്ക്കാൻ ശ്രദ്ധിക്കുക, എന്നാൽ മസാല അടങ്ങിയതോ നല്ല ചൂടും തണുപ്പുമുള്ളതോ ആയ ഭക്ഷണങ്ങൾ ഒഴിവാക്കുന്നതും നല്ലതാണ്.

നാട്ടിൻ പുറത്തെ മുത്തശ്ശിമാർ പറയുന്ന ചില എളുപ്പവഴികളെ കുറിച്ച് പറയാമെങ്കിൽ, നല്ല പുളിച്ച മോര് വായിൽ കുറച്ചു സമയം കവിൾ കൊണ്ട ശേഷം ഇറക്കുന്നത് ഇത് മാറാൻ നല്ലതാണ്. മാത്രമല്ല പുളിച്ച മോരിനു വയറ്റിലെ അസ്വസ്ഥതകളേയും മാറ്റാനുള്ള കഴിവുണ്ട്. ചെറു ചൂടോടെ ഉപ്പു വെള്ളം കവിള കൊല്ലുന്നത് വായിലെ ഇന്ഫെക്ഷനെ അകറ്റാൻ നല്ലതാണ്. മുറിവ് കരിയാനും ഉപ്പു വെള്ളം സഹായിക്കും.
പച്ച മോരിൽ നെല്ലിക്കയോ, കരിവേപ്പിലയോ നന്നായി അരച്ച് കവിൾ കൊള്ളുന്നതും വായ്‌ പുണ്ണിനു നല്ലതാണ്.

എന്നിരുന്നാലും 4-5 ദിവസങ്ങൾ കൊണ്ട് സാധാരണയായി ഈ അസുഖം മാറുക തന്നെ ചെയ്യും. എന്നാൽ വിട്ടു മാറാതെ തുടർന്ന് വരികയോ ഒരു ആഴ്ചയിൽ കൂടുതൽ പുണ്ണ് നീണ്ടു നിന്ന് അസ്വസ്ഥപ്പെടുത്തുകയോ ചെയ്‌താൽ ഡോക്ടറെ കാണുക തന്നെയാണ് ഉചിതം. കൃത്യമായ മെഡിക്കൽ ചെക്കപ്പ് നടത്തി അസുഖം കണ്ടെത്തി മരുന്ന് കഴിക്കാം. രോഗകാരണം കണ്ടെത്തുന്നതിനു ചിലപ്പോൾ രക്ത പരിശോധനായോ ബയോപ്സിയോ നടത്തേണ്ടി വരാറുണ്ട്. എന്നാൽ അത് അത്രയും നീണ്ട സമയത്തേയ്ക്ക് അസുഖം നില നിൽക്കുന്നവരിലാണ്. അതിനാൽ ഒരാഴ്ചയ്ക്കപ്പുറവും വായ്പ്പുന്നു നീണ്ടു നില്ക്കുന്നതായി കണ്ടെത്തിയാൽ ആശുപത്രിയിൽ പോകാൻ മടിക്കാതെ ഇരിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button