India

പിടിയിലാകുന്ന ഐ.എസ് പ്രവര്‍ത്തകരുടെ എണ്ണം കൂടിക്കൊണ്ടേ ഇരിക്കുന്നു: രണ്ടു പേരെ കൂടി അറസ്റ്റ് ചെയ്തു.

ഹൈദരാബാദ്: ഇസ്ലാമിക് സ്‌റ്റേറ്റ്  ബന്ധമുണ്ടെന്നു സംശയിക്കുന്ന രണ്ടു പേര്‍ അറസ്റ്റിലായി. ഹൈദരാബാദില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നുമാണ് ഈ യുവാക്കളെ പിടികൂടിയത്. ഇവരെ രഹസ്യാന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്തുവരികയാണണ്. ഇന്നു ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറും.

ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ഇന്ത്യയിലെ ശാഖയായ ‘ജനൂദ് ഉള്‍ കലീഫ ഇ ഹിന്ദ്’ (ഇന്ത്യയിലെ ഖലീഫയുടെ സേന) പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. സുപ്രധാനകേന്ദ്രങ്ങളില്‍ സ്‌ഫോടനത്തിന് പദ്ധതിയിടവേയാണ് ഇവരെ പിടികൂടിയത്.

പിടിയിലായവര്‍ സിറിയയിലെ ഐ.എസിന്റെ സജീവ പ്രവര്‍ത്തകരുമായി സ്‌കൈപ്പ്, സിഗ്‌നല്‍, ട്രില്യണ്‍, തുടങ്ങിയ സാമൂഹിക മാധ്യമങ്ങള്‍വഴി നിരന്തരം ആശയവിനിമയം നടത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button