ഹൈദരാബാദ്: ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുണ്ടെന്നു സംശയിക്കുന്ന രണ്ടു പേര് അറസ്റ്റിലായി. ഹൈദരാബാദില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നുമാണ് ഈ യുവാക്കളെ പിടികൂടിയത്. ഇവരെ രഹസ്യാന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്തുവരികയാണണ്. ഇന്നു ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറും.
ഇസ്ലാമിക് സ്റ്റേറ്റിന്റെ ഇന്ത്യയിലെ ശാഖയായ ‘ജനൂദ് ഉള് കലീഫ ഇ ഹിന്ദ്’ (ഇന്ത്യയിലെ ഖലീഫയുടെ സേന) പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. സുപ്രധാനകേന്ദ്രങ്ങളില്‍ സ്ഫോടനത്തിന് പദ്ധതിയിടവേയാണ് ഇവരെ പിടികൂടിയത്.
പിടിയിലായവര്‍ സിറിയയിലെ ഐ.എസിന്റെ സജീവ പ്രവര്‍ത്തകരുമായി സ്കൈപ്പ്, സിഗ്നല്‍, ട്രില്യണ്‍, തുടങ്ങിയ സാമൂഹിക മാധ്യമങ്ങള്‍വഴി നിരന്തരം ആശയവിനിമയം നടത്തിയിരുന്നു.
Post Your Comments