ജയ്പൂര്‍: റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കിടെ രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയില്‍ ഇന്ത്യന്‍ വ്യോമസേന വെടിവെച്ചിട്ട അഞ്ജാത വസ്തു എത്തിയത് പാകിസ്ഥാനില്‍ നിന്നാണെന്നും, യു.എസ് നിര്‍മ്മിത ബലൂണാണെന്നും സ്ഥിരീകരണം. മൂന്ന് മീറ്റര്‍ വീതിയും എട്ട് മീറ്റര്‍ നീളവുമുള്ള ബലൂണില്‍ സ്ഫോടക വസ്തുക്കളൊന്നും ഉണ്ടായിരുന്നില്ല.
രാവിലെ 10.30നും 11 മണിക്കും ഇടയിലാണ് പാക് അതിര്‍ത്തിക്ക് സമീപം രാജസ്ഥാനി ബാര്‍മര്‍ ജില്ലയിലെ ഗ്രാമത്തിന് മുകളില്‍ ബലൂണ്‍ രൂപത്തിലുള്ള വസ്തു വ്യോമസേനയുടെ റഡാറില്‍ ദൃശ്യമായത്. അതീവ ജാഗ്രതാ നിര്‍ദേശമുള്ളതില്‍ ആകാശത്ത് കണ്ട വസ്തു വെടിവച്ചിടാന്‍ വ്യോമസേന ഉത്തരവിടുകയായിരുന്നു. തുടര്‍ന്ന് മിനിട്ടുകള്‍ക്കുള്ളില്‍ അജ്ഞാത വസ്തു യുദ്ധവിമാനം വെടിവച്ചിട്ടു.
അതേസമയം, വലിയ ശബ്ദത്തിനൊപ്പം ലോഹക്കഷണങ്ങളും താഴേക്ക് പതിച്ചതായി ഗ്രാമവാസികള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ലോക്കല്‍ പോലീസിന് പുറമേ വ്യോമസേന അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ വ്യോമസേന അന്വേഷണം നടത്തിവരികയാണ്.
Post Your Comments