India

ഭാര്യയെ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിച്ച കാമുകിയോട് കാമുകന്‍ ചെയ്തത്…

ബല്ലിയ: ഭാര്യയെ ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ട കാമുകിയെ കാമുകന്‍ ബലാത്സംഗം ചെയ്ത ശേഷം കഴുത്തറുത്ത് കൊന്നു. ഉത്തര്‍പ്രദേശിലെ ബല്ലിയയിലാണ് സംഭവം. 22 വയസുകാരിയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രാജേഷ് സാഹ്നി എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യയുമായുള്ള ബന്ധം വേര്‍പെടുത്തി തന്നെ വിവാഹം ചെയ്യാന്‍ യുവതി നിര്‍ബന്ധിച്ചതോടെയാണ് കൊലപാതകത്തിന് താന്‍ മുതിര്‍ന്നതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു.

രാജേഷും കൊല്ലപ്പെട്ട യുവതിയും കഴിഞ്ഞ കുറച്ചു നാളുകളായി അടുപ്പത്തിലായിരുന്നു. യുവാവ് വിവാഹിതനാണെന്നറിയാതെയാണ് യുവതി ഇയാളുമായി അടുപ്പത്തിലായത്. ഒടുവില്‍ യുവാവ് വിവാഹിതനാണെന്ന് മനസിലായപ്പോള്‍ ഭാര്യയുമായുള്ള ബന്ധം വേര്‍പെടുത്തി തന്നെ വിവാഹം ചെയ്യാന്‍ യുവതി നിര്‍ബന്ധിക്കുകയായിരുന്നു. തുടര്‍ന്ന് കാമുകിയെ കൊലപ്പെടുത്താന്‍ രാജേഷ്‌ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ 24-ന് കഴുത്തറുക്കപ്പെട്ട നിലയില്‍ യുവതിയുടെ മൃതശരീരം പോലീസ് കണ്ടെടുത്തിരുന്നു. മൃതദേഹത്തിന്റെ വിരലുകളും മുറിച്ചുമാറ്റിയ നിലയിലായിരുന്നു.

shortlink

Post Your Comments


Back to top button