ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള ഹാക്കര്‍മാരെ വന്‍തുക നല്‍കി പാട്ടിലാക്കാന്‍ ഐഎസ് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഇതുവഴി സര്‍ക്കാര്‍ വെബ്‌സൈറ്റുകളില്‍ നിന്നുള്ള നിര്‍ണ്ണായക വിവരങ്ങള്‍ ചോര്‍ത്തിയെടുക്കലാണ് ഐഎസിന്റെ ഉദ്ദേശം. ട്വിറ്റര്‍, ഫേസ്ബുക്ക് എന്നിവ വഴി യുവാക്കളായ ഹാക്കര്‍മാരെ സംഘടന ബന്ധപ്പെടുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
ഓരോ വിവരത്തിനും ഏഴ് ലക്ഷം രൂപ വരെയാണ് ഹാക്കര്‍മാര്‍ക്ക് വാഗ്ദാനം ചെയ്തിരിക്കുന്ന തുകയെന്ന് മെയില്‍ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. ഐഎസ് ഇതുവരെ ഇന്ത്യയില്‍ നിന്നുള്ള 30,000ത്തിലധികം ടെക്കികളെ ബന്ധപ്പെട്ടു കഴിഞ്ഞെന്നും അവരില്‍ ചിലര്‍ ഹാക്കിംഗ് ജോലി ഏറ്റെടുത്തിട്ടുണ്ടെന്നും സൈബര്‍ വിദഗ്ധനായ കിസ്‌ലേ ചൗധരി പറഞ്ഞു.
Post Your Comments