ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെ അട്ടിമറിക്കുകയായിരുന്നു റിപ്പബ്ലിക് ദിനത്തിന് മുമ്പ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും പിടിയിലായ ഐ.എസ് ഭീകരരുടെ ലക്ഷ്യമെന്ന് ദേശിയ അന്വേഷണ ഏജന്‍സി വ്യക്തമാക്കി. ചോദ്യം ചെയ്യലില്‍ ഇന്ത്യയില്‍ ശരിയത്ത് നിയമം പ്രചരിപ്പിക്കുന്നതിനുള്ള നടപടികള്‍ക്ക് നേതൃത്വം നല്‍കുകയെന്നതും തങ്ങളുടെ ലക്ഷ്യമാണെന്ന് തീവ്രവാദികള്‍ വെളിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. കുറ്റക്കാര്‍ക്ക് അര്‍ഹതപ്പെട്ട ശിക്ഷ നല്‍കാനുള്ള ശേഷി രാജ്യത്തെ പോലീസ് സംവിധാനത്തിന് ഇല്ലെന്ന് ഭീകരര്‍ വിശ്വസിച്ചിരുന്നു. അതിനാല്‍ തങ്ങളുടെ ലക്ഷ്യമാണ് കുറ്റക്കാര്‍ക്ക് ശിക്ഷ നല്‍കുകയെന്നെന്നും അവര്‍ വിശ്വസിച്ചു.
ഭീകരര്‍ എന്‍.ഐ.എയ്ക്ക് മൊഴിനല്‍കിയത് രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ ആക്രമണം ലക്ഷ്യമിട്ട് വന്‍തോതില്‍ ആയുധങ്ങള്‍ ശേഖരിക്കുന്നതിനും തങ്ങള്‍ ലക്ഷ്യമിട്ടിരുന്നുവെന്നാണ്. ഇസ്ലാമിക് സ്‌റ്റേറ്റുമായി ഭീകരര്‍ വിവിധ സോഷ്യല്‍ മീഡിയ ആപ്‌സുവഴി ബന്ധം പുലര്‍ത്തിയിരുന്നതായും കണ്ടെത്തി. ഫെബ്രുവരി അഞ്ചുവരെ ഭീകരരെ എന്‍.ഐ.എയുടെ കസ്റ്റഡിയില്‍ വിട്ടു.
Post Your Comments