International

യാത്രാവിമാനങ്ങളുടെ ജനാലകള്‍ വൃത്താകൃതിയിലായതെന്തുകൊണ്ട്….

വാഷിങ്ടണ്‍: എന്തുകൊണ്ടാണ് യാത്രാവിമാനങ്ങളുടെ ജനാലകള്‍ വൃത്താകൃതിയില്‍ കാണപ്പെടുന്നത് എന്നുള്ളത് യാത്രാവിമാനങ്ങളില്‍ ആകാശ യാത്രകള്‍ നടത്തിയിട്ടുള്ളവര്‍ക്കും യാത്രാവിമാനത്തെ കുറിച്ച് ചിത്രങ്ങളിലൂടെയും ദൃശ്യങ്ങളിലൂടെയും അടുത്തറിയുന്നവര്‍ക്കും സാധാരണയായി തോന്നാവുന്ന ഒരു സംശയമാണ്. വിമാനങ്ങള്‍ കണ്ടുപിടിച്ച കാലഘട്ടത്തിന് ശേഷം പ്രധാനമായും പഠനങ്ങള്‍ നടന്നത് വിമാനങ്ങളുടെ വേഗത എങ്ങിനെ വര്‍ധിപ്പിക്കാം എന്നതിനെ കുറിച്ചാണ്. 1950ല്‍ യാത്രാവിമാനങ്ങളുടെ മുന്‍വശം ഗോളാകൃതിയിലുള്ള രൂപം കൈവരിച്ചത് അങ്ങിനെയാണ്. യാത്രാവിമാനങ്ങള്‍ക്ക് ഇതോടെ വായുവിനെ മുറിച്ച് കൂടുതല്‍ വേഗത കൈവരിക്കാന്‍ കഴിഞ്ഞു.

1950 കളില്‍ ചതുരാകൃതിയിലുള്ള ജനാലകളായിരുന്നു വിമാനങ്ങള്‍ക്കുണ്ടായിരുന്നത്. ലോകത്തെ നടുക്കിയ രണ്ട് വിമാന ദുരന്തങ്ങള്‍ സംഭവിച്ചത് 1953ലായിരുന്നു. വിമാനങ്ങളുടെ ജനാലകളാണ് 56 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട അപകടത്തിന് കാരണമായത്. ഗവേഷകര്‍ പറയുന്നത് ചതുരാകൃതിയിലായ ജനാലകളുടെ മൂലകള്‍ക്ക് ബലമില്ലെന്നാണ്. ഇത്തരത്തില്‍ ഒരു ജനാലയ്ക്ക് ബലക്ഷയമുള്ള നാല് ഭാഗങ്ങളുണ്ട്. ചതുരാകൃതിയിലുള്ള ജനാലയ്ക്ക് ഇങ്ങനെ ഒരു യാത്രാവിമാനത്തില്‍ നിരവധി ബലക്ഷയമുള്ള ഭാഗങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കും. വിമാനം വേഗതയില്‍ പോവുമ്പോള്‍ ജനല്‍ ചില്ലുകളില്‍ സമ്മര്‍ദ്ദമേറുകയും അവ പൊട്ടിപ്പോവുകയും ചെയ്യും. 1953ല്‍ രണ്ട് വിമാന ദുരന്തങ്ങളും സംഭവിച്ചത് ഇതുകൊണ്ടാണ്. ഇത്തരം ബലക്ഷയം ഒഴിവാക്കാന്‍ വൃത്താകൃതിയിലുള്ള ജനാലയിലൂടെ സാധിക്കും.

shortlink

Post Your Comments


Back to top button