International

പ്രശംസനീയമായ ഒരുപാട് നല്ല കാര്യങ്ങള്‍ ഇന്ത്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു: പക്ഷെ, ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്നു അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് ആദ്യമായി ഇന്ത്യയെ കുറിച്ച് പ്രതികരിക്കുന്നു

വാഷിംഗ്ടണ്‍: ഇന്ത്യ നിരവധി നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും എന്നാല്‍ അതൊന്നും ആരും ചര്‍ച്ച ചെയ്യുന്നില്ലെന്നും അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ്. ഇതാദ്യമായാണ് ഇന്ത്യയെക്കുറിച്ചുള്ള തന്റെ മനസിലുള്ള കാര്യം അദ്ദേഹം തുറന്നുപറയുന്നത്.

സി.എന്‍.എന്നിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ഇന്ത്യ വലറെ വലിയ കാര്യങ്ങളാണ് ചെയ്യുന്നത്. ഇറാഖായാലും ഇറാനായാലും ചൈനയായാലും ജപ്പാനായാലും താന്‍ മുമ്പ് പറഞ്ഞകാര്യങ്ങളെല്ലാം ശരിയായിരുന്നു. ഒരു സാമ്പത്തിക നിരീക്ഷണ കോണിലൂടെയാണെങ്കില്‍പ്പോലും ഇന്ത്യയെക്കുറിച്ചും ചൈനയെക്കുറിച്ചും ആളുകള്‍ സംസാരിക്കുന്നുവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ലോകം മുഴുവന്‍ ബഹുമാനത്തോടെ നോക്കിയിരുന്ന ഒരു ശക്തി എന്ന നിലയില്‍ നിന്നും മറ്റുള്ളവര്‍ നോക്കി ചിരിക്കുന്ന ഒരവസ്ഥയിലേക്ക് അമേരിക്ക പോയിരിക്കുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു.

ചൈന, മെക്‌സിക്കോ, ജപ്പാന്‍ മുതലായ രാജ്യങ്ങളെക്കുറിച്ച് ഡൊണാള്‍ഡ് ട്രംപ് മുമ്പ് നടത്തിയ വിമര്‍ശനങ്ങള്‍ ഏറെ വിവാദമുയര്‍ത്തിയിരുന്നു.

shortlink

Post Your Comments


Back to top button