ബീജിംഗ്: സമുദ്രത്തില്‍ സഞ്ചരിക്കുന്ന ആണവനിലയം നിര്‍മ്മിക്കാന്‍ ചൈന തയ്യാറെടുക്കുന്നു. 2020നകം ആണവശേഷി ഇരട്ടിയാക്കി വര്‍ധിപ്പിക്കാനുള്ള ലക്ഷ്യത്തിന്റെ ഭാഗമാണീ നിലയം. ചൈനീസ് ആറ്റോമിക് എനര്‍ജി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
ലോകത്ത് തന്നെ ഇത്തരമൊരു പദ്ധതി ആദ്യമായാണ്. റഷ്യയും ഇതുപോലൊരു പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനത്തിലാണെന്ന് റിപ്പോര്‍ട്ടുണ്ട്. ചൈന ജനറല്‍ ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷനും ചൈന നാഷണല്‍ ന്യൂക്ലിയര്‍ കോര്‍പ്പറേഷനുമാണ് ആണവനിലയങ്ങള്‍ നിര്‍മ്മിക്കുന്നത്. രണ്ട് കപ്പല്‍ നിലയങ്ങളാണ് ആദ്യഘട്ടത്തില്‍ ചൈന നിര്‍മ്മിക്കുക. 2019-ലും 20ലുമായി രണ്ട് നിലയങ്ങളുടേയും നിര്‍മ്മാണം തുടങ്ങും. ദക്ഷിണ ചൈനാക്കടലുമായി ബന്ധപ്പെട്ട് ജപ്പാന്‍, ഫിലിപ്പീന്‍സ്, ദക്ഷിണകൊറിയ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളും ചൈനയുമായി തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ആണവനിലയങ്ങളുടെ നിര്‍മ്മാണമെന്നതാണ് ഏറെ ശ്രദ്ധേയം.
നിലവില്‍ 30 റിയാക്ടറുകളാണ് ചൈനയ്ക്കുള്ളത്. 2011-ലെ ഫുകുഷിമ ആണവ ദുരന്തത്തിന് ശേഷം ആണവ പദ്ധതികള്‍ ചൈന തല്‍ക്കാലം നിര്‍ത്തിവച്ചിരുന്നെങ്കിലും 2012-ല്‍പുനരാരംഭിക്കുകയായിരുന്നു.
Post Your Comments