2014-ല്‍ പൊളിച്ച ഇന്ത്യന്‍ പടക്കപ്പലായ ഐ.എന്‍.എസ് വിക്രാന്തിന്റെ ഭാഗങ്ങളുപയോഗിച്ച് ബജാജ് ബൈക്ക് നിര്‍മ്മിച്ചിരിക്കുന്നു. വിക്രാന്തിനോടുള്ള ആദര സൂചകമായി ‘വി’ എന്നാണ് ബൈക്കിന് നല്‍കിയിരിക്കുന്ന പേര്.
150 സിസി സെഗ്‌മെന്റിലേക്കാണ് ബൈക്ക് അവതരിപ്പിക്കുക. പുതിയ പ്രീമിയം എക്‌സിക്യൂട്ടീവ് ബൈക്കിന്റെ ലിമിറ്റഡ് എഡിഷന്‍ ബൈക്കായിട്ടായിരിക്കും വിക്രാന്തിന്റെ ഭാഗങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ബൈക്ക് അവതരിക്കുക. ബൈക്കിനെപ്പറ്റിയുള്ള കൂടുതല്‍ ചിത്രങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ലെങ്കിലും വീഡിയോ ടീസറും ആദ്യ ചിത്രവും റിപ്പബ്ലിക് ദിനത്തില്‍ ബജാജ് പുറത്തിറക്കിയിരുന്നു.
രണ്ടാം ലോക മഹായുദ്ധകാലത്ത് ബ്രിട്ടന്‍ നിര്‍മ്മിച്ച ഹെര്‍ക്കുലീസ് എന്ന കപ്പല്‍ ഇന്ത്യ വാങ്ങി ഐഎന്‍എസ് വിക്രാന്ത് ആക്കി മാറ്റുകയായിരുന്നു. 1961-ല്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമായ കപ്പല്‍ 1997-ല്‍ മ്യൂസിയമാക്കി മാറ്റി. 2014-ലാണ് കപ്പല്‍ പൊളിക്കുന്നത്.
Post Your Comments