Kerala

തിരക്കേറിയ റോഡില്‍ പെണ്‍കുട്ടി എങ്ങനെ കൊല്ലപ്പെട്ടു?പട്ടാപ്പകല്‍ നടന്ന കൊലയില്‍ അഭ്യൂഹങ്ങള്‍ ഏറെ

തിരുവനന്തപുരം: ആറ്റിങ്ങലില്‍ നാടിനെ നടുക്കി യുവതിയെ നടുറോഡില്‍ വെട്ടിക്കൊന്നതിനെപ്പറ്റി അഭ്യൂഹങ്ങള്‍ പടരുന്നു. പിരപ്പന്‍കോട്ടെ സെന്റ് ജോണ്‍ ആശുപത്രിയിലെ നഴ്‌സായ സൂര്യ എസ്. നായര്‍ക്കാണ് (26) ഈ അത്യാഹിതം സംഭവിച്ചത് .ഒരു യുവാവുമൊത്ത് പെണ്‍കുട്ടി ബൈക്കില്‍ എത്തിയെന്നാണ് ആള്‍ക്കാള്‍ പറയുന്നത്. എന്നാല്‍അന്വേഷണത്തില്‍ യുവാവിനെ കണ്ടെത്താനായില്ല.

ഈ യുവാവ് സൂര്യയുടെ കാമുകന്‍ രാജേഷ് ആണെന്നാണ്‌ അറിയുന്നത്..കൊലപാതകശേഷം അയാളെ കാണാനില്ല. ആ ബൈക്ക് പോലീസ് കണ്ടെത്തി. ഇതാണ് ദുരൂഹതകള്‍ പടര്‍ത്തുന്നത്.യുവതിയും യുവാവും തമ്മിലുള്ള ബന്ധമാകും കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തല്‍. യുവതിയുടെ കാമുകന്‍ രാജേഷാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

graphical 03

 

അതേസമയം ഇവരുടെ ബന്ധത്തില്‍ മറ്റാരെങ്കിലും ഇടപെട്ട ക്വട്ടേഷനാണോയെന്നും സംശയമുണ്ട്.ഇത്രയും തിരക്കേറിയ ആറ്റിങ്ങല്‍ ദേശിയ പാതയോട് ചേര്‍ന്ന റോഡിലാണ് ഈ ക്രൂരകൃത്യം നടന്നത്. തുരുതുരായുള്ള വെട്ടില്‍ പെണ്‍കുട്ടിയുടെ മുടി മുറിഞ്ഞതാണോ അതോ മുടി വെട്ടിക്കളയുകയായിരുന്നോ എന്നും അന്വേഷിക്കുന്നു.. മൃതദേഹം എടുത്തപ്പോഴും മുറിഞ്ഞ മുടി ധാരാളം കാണാം. ശരീരം കിടന്നതിനടുത്തു മതിലിലെ കരിങ്കല്ലില്‍ രക്തവും കാണാം.

grahical02

 

shortlink

Related Articles

Post Your Comments

Related Articles


Back to top button