International

മുസ്ലിം വിരോധികളാല്ലാത്തവരുടെ ആലിംഗനം ആരാഞ്ഞ പെണ്‍കുട്ടിക്ക് കിട്ടിയത്…

ലണ്ടന്‍: മുന്ന അദന്‍ എന്ന 18കാരി തെരുവിലേക്കിറങ്ങിയത് ഭീകരവാദത്തിന്റെ പരിവേഷം നല്‍കി ലോകത്ത് മുസ്ലിം വിഭാഗത്തെ അവഗണിക്കുന്നതിന് എതിരെ സാമൂഹിക ബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ്. മുന്ന ലണ്ടനിലെ നിരത്തിലിറങ്ങിയത് ‘ഒരു മുസ്ലിമായ എന്നെ വിശ്വസിക്കുന്നുവെങ്കില്‍ ഒരു ആലിംഗനം തരൂ’ എന്നെഴുതിയ ബാനറുമായാണ്. ഒരു ആലിംഗനം ചോദിച്ച മുന്നയെ വഴിയാത്രക്കാര്‍ ആലിംഗനങ്ങള്‍ക്കൊണ്ട് മൂടുകയായിരുന്നു.

തനിക്ക് സമീപം സ്ഥാപിച്ച ബാനറില്‍ മുന്ന എഴുതിയിരുന്നത് ‘ഞാനൊരു മുസ്ലിമാണ്, എന്നാല്‍ തീവ്രവാദിയല്ല. നിങ്ങള്‍ എന്നെ വിശ്വസിക്കുന്നുവെങ്കില്‍ എനിക്കൊരു ആലിംഗനം തരൂ’ എന്നിങ്ങനെയാണ്. സെന്‍ട്രല്‍ ലണ്ടനിലെ തെരുവില്‍ മുന്ന നിന്നത് മുസ്ലിം വിരുദ്ധ പ്രവണത വര്‍ധിച്ചതിനാല്‍ സമ്മിശ്ര പ്രതികരണ നേരിടേണ്ടിവരുമെന്ന മുന്‍ധാരണയോടെയായിരുന്നു. എന്നാല്‍ അവര്‍ക്കുണ്ടായ അനുഭവം തികച്ചും വ്യത്യസ്തമായിരുന്നു. അവസാനം മുന്നയെ ആലിംഗനം ചെയ്ത് മുസ്ലിം സഹോദരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനുള്ളവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചു. ബാനറുമായി മറ്റ് സ്ഥലങ്ങളിലേക്ക് മാറിമാറി നിന്നുനോക്കിയെങ്കിലും പ്രതികരണത്തില്‍ മാറ്റമുണ്ടായില്ല. ക്യാംപെയിന് ശേഷം മുന്ന പറഞ്ഞത് മനുഷ്യത്വം അവസാനിച്ചിട്ടില്ലെന്നും വര്‍ഗീയതയ്ക്ക് സമൂഹത്തില്‍ സ്ഥാനമില്ലെന്നും അനുഭവം തന്നെ പഠിപ്പിച്ചുവെന്നാണ്.

shortlink

Post Your Comments


Back to top button