കൊല്ലം: എസ്എന്‍ഡിപിയുടെ വസ്തുവകകള്‍ ജപ്തിചെയ്യാനുള്ള നടപടി ആരംഭിച്ചു. പിന്നോക്ക വികസന കോര്‍പ്പറേഷന്‍ ആണ് നടപടിയെടുക്കുന്നത്. മൈക്രോ ഫിനാന്‍സിന്റെ പേരില്‍ 5 കോടി രൂപ വായ്പ എടുത്തത് തിരിച്ചടക്കാത്തതിന്റെ പേരിലാണ് നടപടി. ജപ്തി നടപടികള്‍ നിര്‍ത്തി വക്കണമെന്ന എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ അപേക്ഷ കമ്മീഷന്‍ തള്ളി.
12 ശതമാനം പലിശയും പിഴപ്പലിശയും സഹിതം 6 കോടി ഏഴ് ലക്ഷം രൂപയാണ് എസ്എന്‍ഡിപി തിരിച്ചടക്കേണ്ടത്.
Post Your Comments