Gulf

റിയാദില്‍ പ്രവാസി യുവതിയുടെ മൃതദേഹം ബാഗിലാക്കി ഉപേക്ഷിച്ച നിലയില്‍

റിയാദ്: പ്രവാസി യുവതിയുടെ മൃതദേഹം പ്ലാസ്റ്റിക് ബാഗിലാക്കി റോഡില്‍ ഉഫേക്ഷിച്ച നിലയില്‍ കണ്ടെത്തിയെന്ന് എമിറേറ്റ്‌സ് 24/7 റിപ്പോര്‍ട്ട് ചെയ്തു. തായിഫ് പട്ടണത്തിന് സമീപമാണിത് കിടന്നിരുന്നത്. വിനോദയാത്രയ്ക്ക് പോവുകയായിരുന്ന സ്വദേശി കുടുംബമാണ് വിവരം പോലീസിനെ അറിയിച്ചത്.

റോഡിനരികില്‍ കിടന്നിരുന്ന ബാഗില്‍ നിന്നും അസഹനീയമായ ദുര്‍ഗന്ധം വമിക്കുന്നുണ്ടായിരുന്നു. ഇതോടെയാണ് അവര്‍ വിവരം പോലീസിനെ അറിയിച്ചത്. പോലീസെത്തി പരിശോധിച്ചപ്പോള്‍ യുവതിയുടെ കാലുകള്‍ ബാഗില്‍ നിന്ന് പുറത്തേക്ക് തള്ളി നില്‍ക്കുന്നുണ്ടായിരുന്നു. യുവതിയുടെ കഴുത്തില്‍ മര്‍ദ്ദനമേറ്റ പാടുകളും ഉണ്ടായിരുന്നു.

ഇവരെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതാകാം എന്നാണ് പോലീസ് സംശയിക്കുന്നത്. ഏഷ്യക്കാരിയാണെന്ന് മാത്രമേ പോലീസിന് വിവരം ലഭിച്ചിട്ടുള്ളൂ. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Post Your Comments


Back to top button