NewsIndia

ഇന്ന് റിപ്പബ്ലിക് ദിനം: മുഖ്യാതിഥിയായി ഫ്രഞ്ച് പ്രസിഡന്റ്

ന്യൂഡല്‍ഹി: രാജ്യം ഇന്ന് അറുപത്തിയേഴാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലോന്ദ് മുഖ്യാതിഥിയാവും. പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് രാജ്യതലസ്ഥാനത്ത് ഒരുക്കിയിട്ടുള്ളത്.

രാജ്യത്തിന്റെ സൈനികശേഷിയും സാംസ്‌കാരിക വൈവിധ്യവും വിളിച്ചോതുന്ന പരേഡായിരിക്കും രാജ്പഥില്‍ നടക്കുക. രാഷ്ട്രപതി പ്രണബ് മുഖര്‍ജി അഭിവാദ്യം സ്വീകരിക്കും. ഫ്രാന്‍സിന്റെ സൈനികസംഘവും ഇക്കുറി പരേഡിനുണ്ടാവും. ആദ്യമായാണ് ഫ്രഞ്ച് സൈന്യം ഇന്ത്യയുടെ റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുന്നത്.

കരസനേയുടെ ഡല്‍ഹി ഏരിയാ ജനറല്‍ ഓഫീസര്‍ കമാന്‍ഡിംഗ് ലഫ്.ജറല്‍ രാജന്‍ രവീന്ദ്രന്‍ പരേഡ് നയിക്കും. 26 വര്‍ഷത്തിന് ശേഷം കരസേനയുടെ ശ്വാനസംഘം ഇത്തവണ പരേഡില്‍ പങ്കെടുക്കും. സി.ആര്‍.പി.എഫിന്റെ സ്ത്രീകള്‍ മാത്രമുള്ള സംഘത്തിന്റെ അഭ്യാസ പ്രകടനവും പരേഡിന് നിറമേകും.

shortlink

Post Your Comments


Back to top button