തിരുവനന്തപുരം: റിപ്പബ്ലിക് ദിനാഘോഷത്തിനിടെ സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ ഗവര്‍ണര്‍ പി. സദാശിവം പതാക ഉയര്‍ത്തുമ്പോള്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ തച്ചങ്കരിയുടെ അകമ്പടി വാഹനം ഹോണ്‍ മുഴക്കിയത് വിവാദത്തില്‍. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മറ്റ് അതിഥികള്‍ക്കൊന്നും ഗവര്‍ണര്‍ സ്ഥലത്തെത്തിയശേഷംസ്‌റ്റേഡിയത്തിലേക്ക് പ്രവേശനം ഉണ്ടായിരുന്നില്ല.
ദേശിയഗാനം പാടുമ്പോള്‍ വൈകിയെത്തിയ എ.ഡി.ജി.പി പ്രോട്ടോകോള്‍ ലംഘിച്ച് അതിഥികളുടെ പവലിയനിലേക്ക് കടന്നുവെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്. സിറ്റി പോലീസ് കമ്മീഷണറോട് ഡി.ജി.പി സംഭവം വിവാദമായതോടെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചു. ടോമിന്‍ തച്ചങ്കരിയുടെ വിശദീകരണം ട്രാന്‍സ്‌പോര്‍ട്ട് ആസ്ഥാനത്ത് പതാക ഉയര്‍ത്തിയശേഷം യാത്രപുറപ്പെട്ടതുകൊണ്ടാണ് സ്‌റ്റേഡിയത്തില്‍ വൈകിയെത്തിയതെന്നാണ്.
Post Your Comments