International

സുക്കര്‍ബര്‍ഗിന്റെ വികൃതി…

സുക്കര്‍ബര്‍ഗിനേ പോലെയാകണം എല്ലാ ഭര്‍ത്താക്കന്‍മാരും. ലോകത്തില്‍ ഏറ്റവും തിരക്കുള്ള മനുഷ്യനാണ് സുക്കര്‍ബര്‍ഗെങ്കിലും കുടുംബം വിട്ടൊരു കളി അദ്ദേഹത്തിനില്ല. സുക്കര്‍ബര്‍ഗ് വിവാഹിതനായത് നീണ്ടകാലത്തേ പ്രണയത്തിനൊടുവിലാണ്. അദ്ദേഹം അവധിയില്‍ പ്രവേശിച്ചത് ഭാര്യ ഗര്‍ഭിണിയാണെന്നറിഞ്ഞതൊടെയാണ്. മകള്‍ക്കൊപ്പമുള്ള ജീവിതം ആസ്വദിക്കുയാണ് കുഞ്ഞു മാക്‌സ് ജനിച്ചതിനു ശേഷം സുക്കര്‍ ബര്‍ഗ്.

ഫേസ്ബുക്കിലൂടെ കുഞ്ഞിന്റെ ഒരോ ചെറിയ ചലനങ്ങളും ലോകത്തെ അറിയിക്കുന്നുണ്ട് അദ്ദേഹം. ഇപ്പോള്‍ ഹിറ്റായിരിയ്ക്കുന്നത് ഏറ്റവും പുതിയതായി സുക്കര്‍ബര്‍ഗ് പങ്കുവച്ച കുഞ്ഞു മാക്‌സിനൊപ്പമുള്ള ചിത്രമാണ്. ചിത്രത്തിലുള്ളത് രണ്ടുമാസം പ്രായമുള്ള മാക്‌സിനെ കയ്യില്‍ വച്ചു വെള്ളത്തില്‍ നില്‍ക്കുന്ന സുക്കര്‍ബര്‍ഗാണ്. ഒപ്പം മാക്‌സിന്റെ ആദ്യനീന്തലെന്ന അടിക്കുറുപ്പും. ആരാധകര്‍ പുതിയ ചിത്രവും സന്തോഷത്തോടെ ഏറ്റെടുത്തിരിയ്ക്കുകയാണ്.

shortlink

Post Your Comments


Back to top button