കോലിഫോണിയ: കഞ്ചാവ് ദൈവത്തിന്റെ ദാനമാണെന്നും അതിന് ഔഷധ ഗുണങ്ങള്‍ ഏറെയുണ്ടെന്നും അവകാശപ്പെട്ട് കന്യാസ്ത്രീകള്‍ രംഗത്ത്. കഞ്ചാവ് കൃഷിയെ പ്രോത്സാഹിപ്പിയ്ക്കുന്നത് സിസ്റ്റര്‍ കാതെയും, സിസ്റ്റര്‍ ഡാര്‍സിയുമാണ്. കഞ്ചാവ് ക്യാന്‍സര്‍ അടക്കമുള്ള മാരക രോഗങ്ങള്‍ക്ക് മരുന്നാണെന്ന് ഇവര്‍ പറയുന്നു. കാലിഫോര്‍ണിയയിലെ മുനിസിപ്പാലിറ്റികളില്‍ കഞ്ചാവിന് നിരോധനമേര്‍പ്പെടുത്തിയതോടെ മരുന്ന് നിര്‍മ്മാണത്തിനായുള്ള ഇവരുടെ കഞ്ചാവ് കൃഷി ഇപ്പോള്‍ ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണ്.
തലവേദന, ക്ഷീണം, ചെവിവേദന, പല്ലുവേദന, തുടങ്ങിയവയ്‌ക്കെല്ലാം ഔഷധമായി കഞ്ചാവില്‍ നിന്നും ഉല്‍പ്പാദിപ്പിക്കപ്പെടുന്ന എണ്ണ(സിബിഡി ഓയില്‍) ഉപയോഗപ്രദമാണ്. ഈ ഔഷധം ആയുര്‍വേദ മരുന്ന് എന്ന നിലയില്‍ നിര്‍മിയ്ക്കുന്നത് കഞ്ചാവ്, വെളിച്ചെണ്ണ, വിറ്റാമിന്‍-ഇ, കര്‍പ്പൂര തൈലം, മെഴുക് എന്നിവ ഉപയോഗിച്ചാണ്. നിരവധി രോഗികള്‍ ഇതിന്റെ ഗുണഫലം വ്യക്തമാക്കുന്നുണ്ടെന്നും കന്യാസ്ത്രീകള്‍ പറഞ്ഞു. ഇതിന്റെ ഗുണനിലവാരം സംബന്ധിച്ച് കൂടുതല്‍ പരിശോധനകള്‍ നടത്തിയാല്‍ മാത്രമേ കഞ്ചാവില്‍ നിന്നുള്ള ഔഷധത്തിന് വില്‍പ്പനാനുമതി നല്‍കാന്‍ കഴിയൂ എന്നാണ് അധികൃതരുടെ നിലപാട്.
Post Your Comments