India

തന്റെ മരണവാര്‍ത്തയ്ക്ക് പ്രതികരണവുമായി ശരദ് പവാര്‍

മുംബൈ: എന്‍.സി.പി നേതാവ് ശരദ് പവാര്‍ താന്‍ മരിച്ചുവെന്ന വാട്‌സ്ആപ് സന്ദേശത്തിനെതിരെ ട്വിറ്ററില്‍ പ്രതികരണവുമായി രംഗത്ത്. പവാര്‍ രംഗത്തെത്തിയത് വാട്‌സ്ആപില്‍ താന്‍ മരിച്ചുവെന്ന വാര്‍ത്ത വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ്.

ശരദ് പവാറിനെ പൂനെ റൂബി ആശുപത്രിയില്‍ രണ്ടു ദിവസം മുമ്പ് പ്രവേശിപ്പിച്ചിരുന്നു. പവാറിന്റെ മരണവാര്‍ത്ത വാട്‌സ്ആപില്‍ പ്രചരിച്ചുതുടങ്ങിയത് ഇതിനെത്തുടര്‍ന്നാണ്. ഇന്ന് രാവിലെ ശരദ് പവാര്‍ മരിച്ചെന്നും റിപ്പബ്ലിക് ദിനമായതിനാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചില്ലെന്നുമായിരുന്നു സന്ദേശം. ഇതിനെതിരെയാണ് ട്വിറ്ററില്‍ പ്രതികരണവുമായി പവാര്‍ എത്തിയത്. പാര്‍ഥനകള്‍ക്ക് നന്ദി അറിയിക്കുന്നുവെന്നും താന്‍ ഇപ്പോഴും സുഖമായിരിയ്ക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.

shortlink

Post Your Comments


Back to top button