India

റിപ്പബ്ലിക് ദിനാഘോഷം തട്ടിപ്പെന്ന് മാര്‍ക്കണ്ഡേയ കഠ്ജു

ന്യൂഡല്‍ഹി: പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ മുന്‍ ചെയര്‍മാന്‍ മാര്‍കണ്ഡേയ കഠ്ജു രാജ്യം 67ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന വേളയില്‍ വിമര്‍ശനവുമായി രംഗത്ത്. കഠ്ജുവിന്റെ വാദം റിപ്പബ്ലിക് ദിനാഘോഷം വെറും തട്ടിപ്പ് മാത്രമാണെന്നാണ്. ഫെയ്‌സ്ബുക്കിലൂടെ നടത്തിയ പ്രതികരണത്തില്‍ രാജ്യം ഇനിയും വികസനത്തിന്റെ പാതയിലെത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ച കഠ്ജു പിന്നെ എന്തിന്റെ അടിസ്ഥാനത്തിലാണ് ഈ ആഘോഷങ്ങളെന്നും ചോദിക്കുന്നു. നിരവധിപ്പേരാണ് സോഷ്യല്‍ മീഡിയയില്‍ കഠ്ജുവിന്റെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തു വന്നത്.

കഠ്ജുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

‘ഇന്ന് ഇന്ത്യ റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു.പക്ഷെ, ആഘോഷിക്കാന്‍ മാത്രം എന്താണിവിടെയുള്ളത്?ഇവിടുത്തെ ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്‌യപ്പെട്ടോ?ലക്ഷക്കണക്കിന് തൊഴില്‍ഹിതരായ യുവാക്കള്‍ക്ക് ജോലി ലഭിച്ചോ? പോഷകാഹാരകുറവുള്ള രാജ്യത്തെ പകുതിയോളം വരുന്ന കുട്ടികള്‍ക്ക് പോഷകഗുണമുള്ള ഭക്ഷണം ലഭിച്ചോ?രാജ്യത്തെ ജനങ്ങള്‍ക്ക് ആരോഗ്യ സംരക്ഷണവും വിദ്യാഭ്യാസവും നല്‍കിയോ?നമ്മുടെ കര്‍ഷകരുടെ ദുരിതത്തിന് അന്ത്യമുണ്ടായോ, കര്‍ഷക ആത്മഹത്യകള്‍ ഇല്ലാതാക്കാന്‍ കഴിഞ്ഞോ?സ്ത്രീകള്‍ക്കും ദളിത് ന്യൂനപക്ഷങ്ങള്‍ക്കുമെതിരായ വിവേചനങ്ങള്‍ ഇല്ലായ്മ ചെയ്‌തോ?അപ്പോള്‍ നമ്മുടെ റിപ്പബ്ലിക് ദിനാഘോഷവും സ്വാതന്ത്ര്യ ദിനാഘോഷവും വെറും തട്ടിപ്പല്ലേ? ഇന്ത്യന്‍ ജനതയ്ക്ക് നേരെയുള്ള ക്രൂരമായ തമാശയല്ലേ ഇത്?പഴയത് പോലെ നിങ്ങളില്‍ പലരുമെന്നെ നെഗറ്റീവ് എന്ന് വിളിച്ചേക്കാം. അതെ, ഞാന്‍ നെഗറ്റീവാണ്. ദാരിദ്ര്യവും തൊഴിലില്ലായ്മയും പോഷകാഹാരക്കുറവുമുള്ള ഇവിടെ പോസറ്റീവായ ഒന്നും ഞാന്‍ കാണുന്നില്ല. നിങ്ങളുടെ വലിയ ബുദ്ധിയില്‍ ഇതെല്ലാം പോസറ്റീവായി തോന്നുന്നുണ്ടാകും. ക്ഷമിക്കണം, എന്റെ ചെറിയ ബുദ്ധിയില്‍ ഇതെല്ലാം നെഗറ്റീവായാണ് മനസ്സിലാക്കുന്നത്. എല്ലാ വ്യവസ്ഥിതിയും പരിശോധിക്കാനുള്ള ഏക മാര്‍ഗം ഒന്നുമാത്രമാണ്: ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ന്നോ? ഉത്തരം ഇല്ല എന്നാണെങ്കില്‍ ഈ ആഘോഷങ്ങളെല്ലാം വെറും പരിഹാസം മാത്രമാണ്.’

shortlink

Related Articles

Post Your Comments

Related Articles


Back to top button