കൊച്ചി: സോളര്‍ കേസില്‍ നുണപരിശോധനയ്ക്ക് തയാറല്ലെന്ന് മുഖ്യമന്ത്രി. . ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് തനിക്ക് ഉത്തമ ബോധ്യമുണ്ട്. അതിനാല്‍ നുണപരിശോധനയ്ക്ക് വിധേയനാകില്ലെന്നും മുഖ്യമന്ത്രി. . സരിതക്കും സോളാറിനും തന്റെ ഓഫീസിന്റെ ഭാഗത്തുനിന്നും യാതൊരു സഹായവും ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
എന്നാല്‍ സരിതയെ താന്‍ മൂന്ന് തവണ കണ്ടിരിന്നു. ശ്രീധരന്‍നായരും സരിതയും ഒരുമിച്ച് വന്ന് തന്നെ കണ്ടിട്ടില്ലെന്നും മുഖ്യമന്ത്രി കമ്മീഷന്‍ മുന്നില്‍ മൊഴി നല്‍കി. രാവിലെ 11 മണിക്ക് ആരംഭിച്ച് മൊഴിയെടുപ്പും വിസ്താരവും അര്‍ധരാത്രി 12.45 വരെ നീണ്ടു. കമ്മീഷന്റേയും അഭിഭാഷകരുടേയും ചോദ്യങ്ങള്‍ക്ക് ശാന്തനായാണ് മുഖ്യമന്ത്രി മൊഴിനല്‍കിയത്.
Post Your Comments