ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ റിപ്പബ്ലിക് ദിന ചടങ്ങില്‍ ഫൗണ്ടന്‍ പേനകള്‍ കൊണ്ടുവരുന്നത് പോലീസ് വിലക്കി. ജനുവരി 17-ന് ഒരു ചടങ്ങിനിടെ കെജ്രിവാളിന് നേരെ പെണ്‍കുട്ടി മഷിയെറിഞ്ഞ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.
ഡല്‍ഹിയിലെ ഛത്രസാല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന റിപ്പബ്ലിക് ദിന ചടങ്ങിലാണ് ഇന്ന് കെജ്രിവാള്‍ പങ്കെടുക്കുന്നത്. ചടങ്ങില്‍ ഫൗണ്ടന്‍ പേനയുമായി വന്നുവെന്ന് കണ്ടാല്‍ അവരെ ചടങ്ങില്‍ പങ്കെടുക്കാനനുവദിക്കാതെ പുറത്താക്കുമെന്ന് സുരക്ഷാ ഉദ്യോഗസ്ഥന്‍ അറിയിച്ചു.
Post Your Comments