ഡല്‍ഹി: റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മര്‍ക്കണ്ഡേയ കഠ്ജു. രാജ്യത്തെ ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാത്തിടത്തോളം സ്വാതന്ത്ര്യ, റിപബ്ലിക് ദിന ആഘോഷങ്ങള്‍ പരിഹാസമല്ലേയെന്ന കഠ്ജു.
ആഘോഷിക്കാന്‍ മാത്രം ഇവിടെ എന്താണുള്ളത്, ദാരിദ്രം നിര്‍മ്മാര്‍ജ്ജനം ചെയ്‌തോ, തൊഴില്‍ രഹിതര്‍ക്ക് ജോലി ലഭിച്ചോ? കുട്ടികള്‍ക്ക് പോഷകം ലഭിച്ചോ, വിദ്യാഭ്യാസവും ആരോഗ്യസുരക്ഷയും ലഭിച്ചോ? ആത്മഹത്യകള്‍ അവസാനിപ്പിക്കാന്‍ കഴിഞ്ഞോ?. സ്ത്രീകള്‍ക്കും, ന്യൂനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കും എതിരായ വിവേചനങ്ങള്‍ അവസാനിച്ചോ? കഠ്ജു ചോദിച്ചു?.
റിപബ്ലിക് പോലെയുള്ള ആഘോഷങ്ങള്‍ക്ക് ജനങ്ങളെ പരിഹസിക്കുന്നതിന് തുല്ല്യാമാണെന്നും കഠ്ജു ട്വീറ്റ് ചെയ്തു.
Republic Day celebrations pic.twitter.com/U8vmXsB1IM
— Markandey Katju (@mkatju) January 26, 2016
Post Your Comments