International

കെഎഫ്‌സിയില്‍ പച്ചമാംസം വിളമ്പിയെന്ന് പരാതി

നോര്‍ത്തന്റ്‌സ്: കെഎഫ്‌സിയില്‍ വിളമ്പിയത് പച്ചമാംസമെന്ന് പരാതി. 22 കാരിയായ കസാന്‍ഡ്ര പെര്‍കിന്‍സ് ആണ് റെസ്റ്റോറന്റിനെതിരെ പരാതിയുമായി രംഗത്തെത്തിയത്.

രണ്ട് ദിവസം മുമ്പ് കസാന്‍ഡ്ര വെല്ലിംഗ്‌ബെറോയിലെ ഒരു കെഫ്‌സിയില്‍ കയറി ചിക്കന്‍ വിഭവം ഓര്‍ഡര്‍ ചെയ്തു. മുമ്പിലെത്തിയ വിഭവം കയ്യിലെടുത്തപ്പോള്‍ത്തന്നെ എന്തോ അപാകതയുള്ളതായി തോന്നി. തുടര്‍ന്ന് ഒന്നു പതുക്കെ പരിശോധിച്ച് നോക്കിയ യുവതി ശരിക്കും ഞെട്ടി. കോഴിയുടെ വേവിക്കാത്ത ആന്തരാവയവയങ്ങളോടു കൂടിയ ഭാഗമായിരുന്നു അത്. ഇത് ചിക്കന്‍ വിഭവത്തിനുള്ളില്‍ വച്ചിരിക്കുകയായിരുന്നു.

പ്രശ്‌നം റെസ്റ്റോറന്റ് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനൊപ്പം വിഭവത്തിന്റെ ചിത്രമെടുത്ത് യുവതി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. മുന്നില്‍ കൊണ്ടുവച്ച ഭക്ഷണം തൊട്ടുനോക്കാന്‍ പോലും അറപ്പായെന്നും കഴിച്ചിരുന്നെങ്കില്‍ രോഗം വരുമായിരുന്നെന്നും ഫാര്‍മസിസ്റ്റ് കൂടിയായ കസാന്‍ഡ്ര പറഞ്ഞു. തലച്ചോറോ, ശ്വാസകോശമോ പോലെയുള്ള എന്തോ ഒന്നായിരുന്നു അത്. എന്നാല്‍ അത് കോഴിയുടെ ആയിരിക്കില്ലെന്നും അവര്‍ തറപ്പിച്ചു പറയുന്നു. ഇനിയൊരിക്കലും കെഎഫ്‌സിയില്‍ നിന്നും ഭക്ഷണം കഴിക്കില്ലെന്നും യുവതി പറഞ്ഞു.

പ്രശ്‌നത്തിന്റെ ഗുരുതരാവസ്ഥ മനസിലാക്കിയ റെസ്റ്റോറന്റ് അധികൃതര്‍ കസാന്‍ഡ്രയോട് മാപ്പുപറഞ്ഞു.

shortlink

Post Your Comments


Back to top button